Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല അരവണ ക്ഷാമം; ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച

text_fields
bookmark_border
ശബരിമല അരവണ ക്ഷാമം; ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച
cancel

പത്തനംതിട്ട: ശബരിമലയിലെ അരവണ ക്ഷാമം ദേവസ്വം ബോർഡിന്‍റെ ഗുരുതരമായ വീഴ്ച മൂലം. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് മുമ്പ് പലപ്പോഴും അരവണ ക്ഷാമം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് മാസ പൂജ വേളയിൽ തീർഥാടകർക്ക് പ്രസാദം ലഭിക്കാതെ പടിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ മൂലം തിരക്ക് വർധിച്ചത് കാരണമായി പറയുന്നുണ്ടെങ്കിലും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവരുടെ എണ്ണം മുൻകൂട്ടി അറിയാൻ കഴിയുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.

തീർഥാടന കാലത്തിന് മുമ്പ് പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിക്കാനായി അരവണ നിർമാണം നിർത്തിവെച്ചതാണ് പ്രശ്നമായത്. ഇതിന് മുമ്പ് നിർമിച്ച് ചിങ്ങമാസ പൂജക്ക് വിതരണം ചെയ്തതിന്‍റെ ബാക്കി വന്ന അരവണയാണ് കന്നിമാസ പൂജക്ക് വിതരണം ചെയ്തത്. മുൻ വർഷങ്ങളിൽ 2.50 ലക്ഷം മുതൽ 2.80 ലക്ഷം ടിൻ കന്നിമാസത്തിൽ വിറ്റുപോയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ 3.20 ലക്ഷം ടിൻ അരവണ നിർമിച്ച ശേഷം പ്ലാന്‍റുകളുടെ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു.

എന്നാൽ, നടതുറന്ന് രണ്ട് ദിവസത്തിനകം തന്നെ 80 ശതമാനം സ്റ്റോക്ക് തീർന്നു. മാസപൂജ പൂർത്തിയാക്കി നട അടച്ച തിങ്കളാഴ്ച ഒരു ടിൻ അരവണ പോലും ലഭിക്കാതെയും തീർഥാടകർക്ക് മലയിറങ്ങേണ്ട സാഹചര്യമുണ്ടായി. അരവണ വിതരണത്തിലെ വീഴ്ച മൂലം ദേവസ്വം ബോർഡിന് നാല് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലവിൽ 2 മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് അരവണ പ്ലാന്‍റിന്‍റെ ശേഷി. ഇത് 3.25 ലക്ഷം ടിൻ ആയി വർധിപ്പിക്കാനുള്ള പണികളാണ് നടക്കുന്നത്. നവംബർ 16 നാണ് മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് നട തുറക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aravana Shortage: Devaswom Board Under Fire
Next Story