Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധി ദിവസങ്ങളിലും ശബരിമലയിൽ പ്രതീക്ഷിച്ച തിരക്കില്ല; അരവണ വിൽപ്പനയിലും കുറവ്, 8 കോടിയുടെ വരുമാന നഷ്ടം

text_fields
bookmark_border
https://www.madhyamam.com/tags/aravana
cancel

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അവധി ദിവസങ്ങളിൽ പോലും പ്രതീക്ഷിച്ച തിരക്ക് ഇല്ലെന്നാണ് അധികൃതർ പറയുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സന്നിധാനത്തെത്തിയത് 183315 തീർത്ഥാടകർ മാത്രമാണ്.

തീർത്ഥാടകരുടെ എണ്ണത്തിലെ കുറവ് അരവണ വിൽപ്പനയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 50 ശതമാനം കുറവാണ് അരവണ വിൽപനയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 17 ലക്ഷം ഡപ്പി അരവണയായിരുന്നു വിറ്റതെങ്കിൽ ഇക്കുറി വിൽപ്പന 8 ലക്ഷത്തിൽ താഴെ മാത്രമാണ്.

അരവണ വിൽപ്പനയിലെ ഇടിവ് കാരണം 8 കോടിയിലേറെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായിരിക്കുന്നത്. നിലവിൽ 40 ലക്ഷം അരവണ ദേവസ്വം ബോർഡിന്‍റെ കരുതൽ ശേഖരത്തിലുണ്ട്. ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വന്ന കുറവാണ് അരവണ വിൽപ്പനയെയും ബാധിച്ചിരിക്കുന്നത്. നടവരവിലും വരുമാനത്തിലും ഈ കുറവ് ബാധിച്ചിട്ടുണ്ട്. അനാവശ്യ നിയന്ത്രണങ്ങളും സ്പോട്ട് ബുക്കിങ് ലഭിക്കില്ലെന്ന ഭയപ്പെടുത്തലും സ്ഥിരം ഭക്തർ വിട്ടുനിൽക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aravana sale in sabarimala
Next Story