ആറാട്ടുപുഴ: അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കം അടിപിടിയിൽ കലാശിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് 10 ആം വാർഡിൽ പെരുമ്പള്ളി ഭാഗത്താണ് സംഭവം. വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്പരമുള്ള അടിപിടിയിൽ കലാശിച്ചത്.
വഴക്കിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തടിക്കഷണം ഉപയോഗിച്ച് സ്ത്രീകൾ മർദിക്കുന്നതടക്കം വീഡിയോയിലുണ്ട്.
സ്ത്രീകളടക്കം എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.