Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറൻമുള ഉത്രട്ടാതി ജലമേള: മേലുകരയും കോറ്റാത്തൂരും ജേതാക്കൾ

text_fields
bookmark_border
aranmula
cancel
camera_alt

ആറന്മുള ഉത്രട്ടാതി ജലമേളയിലെ ബി ബാച്ച് ഫൈനലിൽ കോറ്റാത്തൂർ കൈതകോടി പള്ളിയോടം ഒന്നാമതെത്തുന്നു

പത്തനംതിട്ട: ആറൻമുള ഉത്രട്ടാതി ജലമേളയിൽ മേലുകര പള്ളിയോടവും കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കൾ. വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിങ്ങിലൂടെയാണ് എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കൈതകോടിയും ഒന്നാം സ്ഥാനത്തെത്തി മന്നം ട്രോഫിക്ക് അർഹമായത്.

പമ്പാ നദിയുടെ ഇരു കരകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന മത്സരത്തിന്‍റെ എ ബാച്ച് ഫൈനലിൽ കോയിപ്രം രണ്ടാമതും ഇടശ്ശേരിമല കിഴക്ക് മൂന്നാമതുമെത്തി. ബി ബാച്ചിൽ വന്മഴിക്കാണ് രണ്ടാം സ്ഥാനം. തോട്ടപ്പുഴശ്ശേരി മൂന്നാമതെത്തി. ഏറ്റവും നന്നായി പാടി തുഴഞ്ഞ ബി ബാച്ചിലെ ചെന്നിത്തല പള്ളിയോടം ആർ. ശങ്കർ സുവർണ ട്രോഫിക്ക് അർഹത നേടി. കോറ്റാത്തുർ പള്ളിയോടത്തിന്‍റേത് ഹാട്രിക് വിജയമാണ്.

എ ബാച്ചിൽ മേലുകര തന്നെയായിരുന്നു കഴിഞ്ഞ തവണയും ജേതാക്കൾ. രണ്ട് ബാച്ചുകളിലുമായി 51 പള്ളിയോടങ്ങൾ പങ്കെടുത്ത ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലസേചന മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, അബിൻ വർക്കി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aranmula Uthrattathi Water Regatta: Melukara and Kottathur emerge winners
Next Story