Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറന്മുള എം.എൽ.എ അബിൻ...

ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്ക്; അപകടം പ്രളയദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ

text_fields
bookmark_border
ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്ക്; അപകടം പ്രളയദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ
cancel

പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടം. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അബിൻ വർക്കിക്കു പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും എതിരെ വന്ന കാറിലുണ്ടായിരുന്ന അതുമ്പുംകുളം സ്വദേശി സജി എന്നിവർക്കും പരിക്കുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴി എം.എൽ.എ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car AccidentAbin Varkey
News Summary - Aranmula MLA Abin Varkey injured in car accident
Next Story