അരങ്ങിൽ ശ്രീധരന്റെ ഭാര്യ ഡോ. ടി.കെ. നളിനി അന്തരിച്ചു
text_fieldsകോഴിക്കോട്: മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ നേതാവുമായിരുന്നു അരങ്ങിൽ ശ്രീധരെൻറ ഭാര്യ ഡോ. ടി.കെ. നളിനി (84) അന്തരിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തോടെ കുണ്ടുപറമ്പ് ക്രസ്റ്റ് ആസ്റ്റർ ഫ്ലാറ്റിലായിരുന്നു അന്ത്യം. ദീർഘകാലം ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ച് ബീച്ച് ആശുപത്രിയിൽ നിന്നും സൂപ്രണ്ടായാണ് വിരമിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിലും സേവനം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ റെയിൽവേ ഉദ്യാഗസ്ഥനായ പരേതനായ കണ്ണൂരിലെ കെ.പി. കൃഷ്ണെൻറയും പരേതയായ കണ്ണൂർ തയ്യിൽ കാര്യാൽ രാധയുടെയും മകളാണ്. സഹോദരങ്ങൾ: ഗ്ലാക്സോയിൽ നിന്നും വിരമിച്ച ടി.കെ. ബലറാം (കണ്ണൂർ), രേണുക ജറയാം(മുംബൈ), പരേതരായ കമല. സംസ്കാരം ശനിയാഴ്ച്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.