അക്വാ ഗ്രീൻ കുപ്പിവെള്ളത്തിെൻറ നിരോധനം നീക്കിയതായി കമ്പനി
text_fieldsആലപ്പുഴ: തലയോലപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പെൻറാ അക്വാ കമ്പനിയുടെ അക്വാ ഗ്രീൻ കുപ്പിവെള്ളത്തിെൻറ നിരോധനം ഭക്ഷ്യ സുരക്ഷ വകുപ്പ് പിൻവലിച്ചതായി കമ്പനി ഉടമകൾ. നിരോധനത്തിനെതിരെ കമ്പനി നൽകിയ അപ്പീൽ പ്രകാരം മൈസൂരുവിലെ ഭക്ഷ്യ സുരക്ഷ ലാബിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് സംസ്ഥാന ലാബിൽ കണ്ടെത്തിയ എല്ലാ അപാകതകളും തെറ്റാണെന്ന് തെളിഞ്ഞതായും ഉടമകൾ അറിയിച്ചു.
വർഷത്തിൽ രണ്ട് തവണ ബി.ഐ.എസ് സെൻട്രൽ ലാബിൽ നടത്തുന്ന പരിശോധനയിൽ ഒരിക്കൽ പോലും കമ്പനിയുടെ ഉൽപന്നത്തിന് എതിരായി കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല. ആധികാരികമായി ഒരു റിപ്പോർട്ട് വരുന്നതിന് മുമ്പ് കമ്പനി അടച്ച് പൂട്ടാൻ നിർേദശിക്കുകയും ഉൽപന്നങ്ങൾ തിരിച്ചെടുക്കാൻ പറയുകയും ആയിരുന്നു എന്ന് ഉടമകൾ പറഞ്ഞു. ഹൈകോടതി വിധിയുടെയും ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ സെൻട്രൽ ലാബ് പരിശോധന ഫലത്തിെൻറയും അടിസ്ഥാനത്തിൽ കമ്പനി വീണ്ടും ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണെന്ന് കമ്പനി ഉടമ സമീൽ ഇബ്രാഹിം, ബെന്നി തോമസ്, സെയ്ത് മുഹമ്മദ് എന്നിവർ അറിയിച്ചു.
