Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപു ജോണ്‍ ജോസഫ് ചീഫ്...

അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്; കോൺഗ്രസിന്​ മുഖ്യമന്ത്രിയടക്കം 12 പേർ

text_fields
bookmark_border
അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്; കോൺഗ്രസിന്​ മുഖ്യമന്ത്രിയടക്കം 12 പേർ
cancel
camera_alt

അപു ജോണ്‍ ജോസഫ് പിതാവ് പി.ജെ. ജോസഫിനൊപ്പം

തിരുവനന്തപുരം: രണ്ടു​ മന്ത്രിസ്ഥാനങ്ങൾക്ക് അവകാശവാദമുന്നയി​ കേരള കോൺഗ്രസ് ജോസഫ്​ വിഭാഗത്തെ ഒടുവിൽ ഒരു മന്ത്രിയും ചീഫ്​ വിപ്പ്​​ പദവിയുംകൊണ്ട്​ അനുനയിപ്പിച്ചു. പി.ജെ. ജോസഫിന്റെ മകനും തൊടുപുഴ എം.എൽ.എയുമായ അപു ജോണ്‍ ജോസഫിനാണ് ചീഫ് വിപ്പ് സ്ഥാനം. ഇക്കാര്യം കേരള കോണ്‍ഗ്രസ്ചെയര്‍മാന്‍ പി.ജെ ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു.

സർപ്രൈസുകൾക്കും അപ്രതീക്ഷിത തിരുത്തലുകൾക്കും രാഷ്ട്രീയ കേന്ദ്രങ്ങളെ ആകാംക്ഷയിലാക്കിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തിന്‍റെ ഭരണയ​ന്ത്രം തിരിക്കേണ്ട പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്​ പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ്​ ​ജോസഫ്​, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, പി.സി. വിഷ്​ണുനാഥ്​, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, ടി. സിദ്ദീഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ്​ തിങ്കളാഴ്ച രാവിലെ 10ന്​ സത്യ​പ്രതിജ്ഞ ചെയ്ത്​ അധികാരമേൽക്കുക.

മുതിർന്ന കോൺ​​​ഗ്രസ്​ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ്​ ഡെപ്യൂട്ടി സ്പീക്കർ. മന്ത്രിസഭയിൽ 14 പേർ പുതുമുഖങ്ങളാണ്​.

കോൺഗ്രസിന്​ മുഖ്യമന്ത്രിയടക്കം 12ഉം മുസ്​ലിം ലീഗിന്​ അഞ്ചും കേരള കോൺഗ്രസ്​, ആർ.എസ്​.പി, സി.എം.പി, കേരള​ കോൺഗ്രസ്​ ജേക്കബ്​ എന്നീ ഘടകകക്ഷികൾ ഓരോ മന്ത്രിമാർ വീതവുമാണ്​ ലഭിച്ചത്​. ചില ഘടകകക്ഷികളുടെ കാര്യത്തിൽ ടേം വ്യവസ്ഥ നിശ്ചയിച്ചെങ്കിലും അത്​ പിന്നീട്​ പ്രഖ്യാപിക്കും. അനൂപ്​ ​ജേക്കബും മാണി സി. കാപ്പനും ചുമതല വെച്ചുമാറുന്നത്​ സംബന്ധിച്ച്​ ​ചർച്ചകൾ തുടരുന്നതായാണ് സൂചന.

അതേസമയം, മുസ്​ലിം ലീഗ്​ ടേം വ്യവസ്ഥയിൽ രണ്ടര വർഷം കഴിഞ്ഞ്​ മന്ത്രിയാകുന്നയാളെ പ്രഖ്യാപിക്കുകയും ചെയ്​തു. കോഴിക്കോട്​ ജില്ലയിൽ നിന്നുള്ള പാറയ്ക്കൽ അബ്​ദുല്ലയാണ്​ രണ്ടാം ടേം മന്ത്രി. വകുപ്പുകൾ സംബന്ധിച്ച ഏറെ​ക്കുറെ ധാരണയായെങ്കിലും അന്തിമമായിട്ടില്ല. അവസാനവട്ട ചർച്ചകൾ പുരോഗിക്കുകയാണ്​. സത്യപ്രതിജ്ഞക്ക്​ ശേഷമാകും ഇക്കാര്യം പ്രഖ്യാപിക്കുക.

കോൺഗ്രസിൽ ആറ്​ പതിറ്റാണ്ടുകൾക്ക്​ ശേഷമാണ്​ മുഖ്യമന്ത്രിക്കൊപ്പം സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്​. പട്ടികജാതി വിഭാഗത്തിൽനിന്ന്​ രണ്ടു മന്ത്രിമാരുണ്ടാകുന്നതും ചരിത്രം. 1960ൽ എ. നഫീസത്ത്​ ബീവിക്ക്​ ശേഷം ഇതാദ്യമായാണ്​ വനിത ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കെത്തുന്നത്.

സാമൂഹിക സന്തുലിതാവസ്ഥയും സാമുദായിക പരിഗണനയും ജില്ല പ്രാതിനിധ്യവും സീനിയോറിറ്റിയുമടക്കം വിവിധ ഘടങ്ങൾ പരിഗണിച്ചാണ്​ കോൺഗ്രസിലെ 63 എം.എൽ.എമാരിൽനിന്ന്​ മ​ന്ത്രിമാരായ 11 പേരെ അരി​ച്ചെടുത്ത്​. അവസാന നിമിഷം പേരുയർന്ന്​ കേട്ടവർ ഒടുവിൽ ഒഴിവാക്കപ്പെട്ടു. ആദ്യ രണ്ടു​ ഘട്ടങ്ങളിലൊന്നും ചർച്ചയിൽ ഇല്ലാതിരുന്നവർ അവസാന നിമിഷം പരിഗണിക്കപ്പെടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congressApu john josephVD Satheesan
News Summary - apu john joseph govt chief whip
Next Story