അപ്രാണി കൃഷ്‌ണകുമാർ വധം: ഒാംപ്രകാശടക്കം രണ്ട് പ്രതികളെ വെറുതെ വിട്ടു
text_fieldsകൊച്ചി: തിരുവനന്തപുരം പേട്ടയിലെ അപ്രാണി കൃഷ്‌ണകുമാർ വധക്കേസിൽ ഒാംപ്രകാശ് ഉൾപ്പെടെ രണ്ട് പ്രതികളെ ഹൈകോട തി വെറുതെ വിട്ടു. ഒമ്പതാം പ്രതി ഒാംപ്രകാശ്, 10ാം പ്രതി പ്രശാന്ത് എന്നിവർക്ക് സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ഹൈകോടതി റദ്ദാക്കിയത്. അഞ്ചാം പ്രതി പ്രതീഷ്, ആറാം പ്രതി കൃഷ്‌ണകുമാർ, ഏഴാം പ്രതി അരുൺ, 11ാം പ്രതി വേണുക്കുട്ടൻ എന്നിവരുടെ ശിക്ഷ ശരിവെച്ചു.
വഞ്ചിയൂർ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ ചാക്കയിൽ വെച്ച് 2007 ഫെബ്രുവരി 20നാണ് അപ്രാണി കൃഷ്‌ണകുമാറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൃഷ്‌ണകുമാർ സഞ്ചരിച്ച കാറിനുനേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറിൽ നിന്നിറങ്ങി ഒാടിയപ്പോൾ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. 2013ലാണ് വിചാരണക്കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
ഒാംപ്രകാശിനും പ്രശാന്തിനുമെതിരെ ചുമത്തിയ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഹൈകോടതി വിലയിരുത്തി. പ്രഥമവിവര റിപ്പോർട്ടിലോ മറ്റ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലോ ഇവരെക്കുറിച്ച് പരാമർശമില്ല. ഒാംപ്രകാശിേൻറതെന്ന് സൂചിപ്പിച്ച മൊബൈൽ ഫോൺ നമ്പർ അയാളുടേതല്ല. കേസിലെ നിർണായക സാക്ഷിയും ഇയാൾക്കെതിരെ മൊഴി നൽകിയിട്ടില്ല. പ്രശാന്തിനെതിരെയും തെളിവുകളില്ല. ഇൗ സാഹചര്യത്തിൽ ഇരുവരുെടയും ശിക്ഷ റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
