അപ്പുണ്ണിയുെട മുൻകൂർ ജാമ്യാേപക്ഷ ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിെൻറ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കും. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപിെൻറ മാനേജറായ അപ്പുണ്ണിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ വെച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നിര്‍ണായകമാണ്.
നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ ഒളിവിൽ കളിയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താൻ െപാലീസിനായിട്ടില്ല. അതിനാല്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള ഹൈകോടതി വിധി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്.
അതേസമയം, കേസില്‍ ദിലീപിെൻറ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
