Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിയെ...

ഗാന്ധിയെ കാണാനെത്തിയതിന് അപ്പുക്കുട്ട പൊതുവാളിന്​ ലഭിച്ചത്​ ചൂരൽശിക്ഷ

text_fields
bookmark_border
ഗാന്ധിയെ കാണാനെത്തിയതിന് അപ്പുക്കുട്ട പൊതുവാളിന്​ ലഭിച്ചത്​ ചൂരൽശിക്ഷ
cancel
camera_alt

അപ്പുക്കുട്ട പൊതുവാൾ 

(ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാളിന് പത്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ പുന:പ്രസിദ്ധീകരിക്കുന്നത്)


യ്യന്നൂരിൽ മഹാത്മാഗാന്ധിയെത്തിയ നിമിഷങ്ങൾ ഇപ്പോഴും സ്വാതന്ത്ര്യസമരസേനാനിയും ഖാദി പ്രസ്ഥാനത്തി​െൻറ കേരളത്തിലെ അമരക്കാരനുമായ പി.വി. അപ്പുക്കുട്ട പൊതുവാളി​െൻറ മനസിലുണ്ട്​. പ്രായം നൂറിലേക്ക്​ കടന്നെങ്കിലും സ്വാതന്ത്ര്യത്തിനായി വിദ്യാർഥി യോഗങ്ങളിൽ പ്രസംഗിച്ച്​ ജയിലറപൂകിയ അതേ ഊർജം ഇന്നും ഉള്ളിലുണ്ട്​. ഒരുപക്ഷെ 88 വർഷങ്ങൾക്ക്​ മുമ്പ്​ പയ്യന്നൂരിലെത്തിയ ഗാന്ധിയെ കണ്ടവരിൽ ആരും ഇന്ന്​ ജീവനോടെ ഉണ്ടായിരിക്കില്ല.

പയ്യന്നൂർ മിഷൻ സ്​കൂളിൽ അഞ്ചാം തരത്തിൽ പഠിക്കു​േമ്പാഴാണ്​ ഗാന്ധി പയ്യന്നൂരിലെത്തുന്ന വാർത്തയറിയുന്നത്​. രണ്ട്​ സുഹൃത്തുക്കൾക്കൊപ്പം ക്ലാസിൽനിന്നിറങ്ങി അദ്ദേഹത്തെ കാണാനിറങ്ങി. അമ്മാവനും പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തി​െൻറ മുൻനിര പോരാളിയുമായ വി.പി. ശ്രീകണ്​ഠപൊതുവാൾ പറഞ്ഞ്​ ഗാന്ധിയെ അറിയാം. ഗാന്ധി പയ്യന്നൂരിൽ വരുന്ന കാര്യം വീട്ടിലൊക്കെ ചർച്ചയായിരുന്നു. ഇപ്പോ​ളത്തെ പഴയ ബസ്​ സ്​റ്റാൻറി​െൻറ കിഴക്കുവശത്തെ വയലിൽ വെച്ചായിരുന്നു സമ്മേളനം. കവലകളൊക്കെ ഭംഗിയായി അലങ്കരിച്ചിരുന്നു. ഹരിജനോദ്ധാരണത്തിന്​ ധനസമാഹരണത്തിനായി എത്തുന്ന ഗാന്ധിയുടെ സന്ദർശനത്തിൽ ഹിന്ദുവിഭാഗത്തിലെ യാഥാസ്ഥിതരായ പ്രമാണിമാർക്ക്​ എതിർപ്പുണ്ടായിരുന്നു.

വീട്ടിലും സ്​കൂളിലും പറയാതെയാണ് ഗാന്ധിയെ കാണാനെത്തിയത്​. പിറ്റേ ദിവസം ​പ്രധാനാധ്യാപകൻ ബെഞ്ചമിൻ സാറുടെ കയ്യിൽനിന്നും ചൂരൽ സമ്മാനവും ലഭിച്ചു. അന്ന്​ സർക്കാർ പക്ഷത്ത്​ നിൽക്കാനെ അവർക്കാകുമായിരുന്നുള്ളൂ. 11ാം വയസിൽ ഗാന്ധിയെ കണ്ടതുമുതലാണ്​ അപ്പുക്കുട്ട പൊതുവാളി​െൻറ ജീവിതം സ്വാതന്ത്ര്യസമരത്തിലും ഖാദിപ്രവർത്തനങ്ങളിലും ആകൃഷ്​ടനാവുന്നത്​. ക്വിറ്റ്​ ഇന്ത്യ സമരത്തിൽ പ​ങ്കെടുത്ത്​ ജയിൽവാസമനുഭവിച്ചു. 1957ൽ കാലടി സർവോദയ സമ്മേളനത്തി​െൻറ ഓഫിസ്​ ചുമതലക്കാരനായി പ്രവർത്തിച്ചു. വിനോബ ഭാവേയോടും ജയപ്രകാശ്​ നാരായണനോടും ചേർന്ന്​ ഭൂദാനപദയാത്രയിൽ പ​ങ്കെടുത്തു. 1944ൽ ചർക്കാസംഘത്തി​െൻറ കേരളശാഖയിൽ ചേർന്നാണ്​ പ്രവർത്തനമാരംഭിച്ചത്​. 1962ൽ ഖാദി ഗ്രാമോദ്യോഗ്​ കമീഷനിൽ ഉദ്യോഗസ്ഥനായ അപ്പുക്കുട്ട പൊതുവാൾ ഖാദി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ മുഴുവൻ സന്ദർശിച്ചു.

ഖാദിപ്രവർത്തനവുമായി ബന്ധപ്പെട്ട്​ നൂറാം വയസിലും സജീവമാണ്​ അദ്ദേഹം. ഭാര്യ ഭാരതിക്കൊപ്പം പയ്യന്നൂർ ‘സ്​മൃതി’യിലാണ്​ താമസം.

1934 ജനുവരി 12 വെള്ളിയാഴ്​ച കണ്ണൂരിൽനിന്ന്​ ​െട്രയിനിൽ പയ്യന്നൂരിലെത്തിയ ഗാന്ധിയെ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ സ്വീകരിച്ച് ആഘോഷമായാണ്​ സമ്മേളന നഗരിയിലേക്ക്​ ആനയിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു​. ​പയ്യന്നൂരുകാർ മുഴുവൻ ഗാന്ധിയെ കേൾക്കാനെത്തിയിരുന്നു. വൈക്കം സത്യാഗ്രഹത്തിലൊക്കെ പ​ങ്കെടുത്ത കോൺഗ്രസ്​ നേതാവായ പി.വി. ചാത്തുക്കുട്ടിനായരാണ് പ്രസംഗം​ പരിഭാഷപ്പെടുത്തിയത്​. ഉച്ചക്ക്​ ഒരുമണിക്ക്​ വെയിലിനെ വകവെക്കാതെയാണ്​ ഗാന്ധി സംസാരിക്കാൻ തുടങ്ങിയത്​. ‘യാഥാസ്ഥികത്വം​ സമൂഹത്തെ പിന്നോട്ടുനയിക്കും. നാടി​െൻറ അധപതനത്തിന്​ കാരണം അയിത്തമാണ്​. നാട്ടിലെ അനൈക്യമാണ്​ ബ്രിട്ടന്​ എളുപ്പത്തിൽ ആധിപത്യം സ്ഥാപിക്കാനായത്​. യഥാർഥത്തിൽ ബ്രിട്ടൻ നമ്മെ പിടിച്ചെടുത്തതല്ല, പകരം നാം ഭരണം അവരെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഗാന്ധി പറഞ്ഞുനിർത്തിയപ്പോൾ നാട്​ സാകൂതം കേട്ടിരുന്നു. ഈശ്വരൻ സർവ്വ വ്യാപിയാണെന്നും ജാതിഭേദം മനുഷ്യൻ സൃഷ്​ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ പയ്യന്നൂരിന്​ അത്​ പുതിയ കാര്യമായിരുന്നു. ജാതിഭേദം​ സമൂഹത്തിന്​ കളങ്കമാണെന്നും മതത്വവുമായി ജാതിവ്യവസ്ഥക്ക്​ ബന്ധമില്ലെന്നും ഗാന്ധിയിലൂടെ നാട്​ കേട്ടു. രണ്ടാം ബർദോളിയായ പയ്യന്നൂരിനെ അനുസ്​മരിച്ച ഗാന്ധി ഹരിജൻസേവാ, ഖാദി പ്രസ്ഥാന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.

അരമണിക്കൂറോളം നീണ്ട പ്രസംഗം കഴിഞ്ഞ്​ ഏതാണ്ട്​ രണ്ടുമണിയോടെ അദ്ദേഹം വസ്​ത്രവ്യാപാരിയും ഖാദിപ്രസ്ഥാനവുമായി പ്രവർത്തിക്കുന്ന ഗോപാലകൃഷ്​ണ പ്രഭുവി​െൻറ വീട്ടിൽ അൽപനേരം വിശ്രമിച്ചാണ്​ മടങ്ങിയത്​. കോൺഗ്രസ്​ കമ്മിറ്റി യാത്രക്കായി പ്രത്യേകം കാർ തയ്യാറാക്കിയിരുന്നു. അന്ന്​ പയ്യന്നൂരിൽ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെയേ ഉള്ളൂ. തളിപ്പറമ്പിൽ പെരുവപുഴ ചങ്ങാടം കടന്ന്​ തലശ്ശേരിയും മാഹിയും വടകരയും കോഴിക്കോടും സന്ദർശിച്ചാണ്​ അദ്ദേഹം മടങ്ങിയത്​. വടകരയെത്തിയപ്പോൾ കൗമുദിയെന്ന ബാലിക ദേശീയപ്രസ്ഥാനത്തിനായി ആഭരണം ഊരിനൽകിയത്​ ചരിത്രം.

പയ്യന്നൂരിൽ ഗാന്ധിയുടെ വരവിന്​ ശേഷം യാഥാസ്ഥിതർക്കിടയിൽ വലിയൊരുമാറ്റമുണ്ടായി. ക്ഷേത്രപ്രവേശനത്തിനും അയിത്ത നിർമാർജ്ജനത്തിനും അതുനൽകിയ ഊർജം ചെറുതല്ല. ബ്രാഹ്​മണൻമാരിലെ അടക്കം പുതിയ തലമുറ നവോത്ഥാനത്തിനായി മുന്നോട്ടുവന്നു. പുരോഗമന ചിന്തക്ക്​ ഒഴുക്കുണ്ടായി. ഇതിനെല്ലാം പിന്നിൽ ഗാന്ധിയുടെ വാക്കുകളായിരുന്നുവെന്ന് അപ്പുക്കുട്ട പൊതുവാൾ ഓർക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VP Appukutta Poduval
News Summary - Appukkutta pothuval was beaten for coming to see Gandhi
Next Story