Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right60 ചതുരശ്ര മീറ്റർ വരെ...

60 ചതുരശ്ര മീറ്റർ വരെ വീടുകളെ വസ്തുനികുതിയിൽനിന്ന് ഒഴിവാക്കിയതിന്​ അംഗീകാരം

text_fields
bookmark_border
house
cancel
camera_alt

representational image

തേ​ക്ക​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും 60 ച​തു​ര​ശ്ര മീ​റ്റ​ർ (645.83 ച​തു​ര​ശ്ര അ​ടി) വ​രെ​യു​ള്ള വീ​ടു​ക​ളെ വ​സ്തു​നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്ക്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സ്വ​ന്തം താ​മ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 60 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ​യു​ള്ള വീ​ടു​ക​ളെ​യാ​ണ് വ​സ്തു​നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി ഇ​ടു​ക്കി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും മ​റ്റ്​ മ​ന്ത്രി​മാ​രും തേ​ക്ക​ടി​യി​ലെ ബാം​ബൂ ഗ്രോ​വി​ൽ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

കൊ​ല്ലം ആ​സ്ഥാ​ന​മാ​യി പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി സ്ഥാ​പി​ക്കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി ന​ൽ​കി​യാ​ണ്​ പു​തി​യ കോ​ട​തി സ്ഥാ​പി​ക്കു​ന്ന​ത്. കോ​ട​തി​ക്കും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സി​നു​മാ​യി 13 പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്കും. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​തി​ന്‍റെ ഫ​ല​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ഉ​ണ്ടാ​യ 71 ഒ​ഴി​വി​ലേ​ക്ക് പി.​എ​സ്.​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്തും.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള കാ​റ്റ​ഗ​റി ഒ​ന്ന് ലൈ​റ്റി​ങ്ങി​ന​്​ ഏ​റ്റെ​ടു​ത്ത ഭൂ​മി​യോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തും ഏ​റ്റെ​ടു​ത്ത​തി​ൽ ബാ​ക്കി​നി​ൽ​ക്കു​ന്ന​തു​മാ​യ അ​ഞ്ച്​ കു​ടും​ബ​ങ്ങ​ളു​ടെ 71.85 സെ​ന്‍റ്​ ഭൂ​മി സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി.ഇ​തി​ന്​ ആ​വ​ശ്യ​മാ​യ ഫ​ണ്ടി​ന് വി​ശ​ദ ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ധ​ന​വ​കു​പ്പ് പ​രാ​മ​ർ​ശി​ക്കു​ന്ന 14 കു​ടും​ബ​ങ്ങ​ളു​ടെ വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​നും ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ കെ. ​ഹ​രി​കു​മാ​റി​ന്‍റെ സേ​വ​ന കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു. ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ർ​ജി നൈ​നാ​ന് പു​ന​ർ​നി​യ​മ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housekerala govt
News Summary - Approval for exemption of house up to 60 square meters from property tax
Next Story