Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്​ഡഡ് നിയമനം...

എയ്​ഡഡ് നിയമനം പൂർണമായും പി.എസ്.സിക്ക് കൈമാറണം -മുസ്​ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍

text_fields
bookmark_border
എയ്​ഡഡ് നിയമനം പൂർണമായും പി.എസ്.സിക്ക് കൈമാറണം -മുസ്​ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍
cancel

കോട്ടയം: എയ്ഡഡ് മേഖലയിലെ അധ്യാപക തസ്​തികകൾ ഉൾപ്പെടെ എല്ലാ നിയമനങ്ങളും പരിപൂര്‍ണമായും പി.എസ്.സിക്ക് കൈമാറണമെന്ന് കേരള മുസ്​ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന യോഗം ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലെ നിയമനത്തിന്‍റെ മറവിൽ മാനേജ്​മെന്‍റുകൾ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മൊത്തം അധ്യാപക ഒഴിവുകളില്‍ 4000 ഒഴിവുകള്‍ സ്വകാര്യ മേഖലയിലാണ്. ഇത് മുതലാക്കി സര്‍ക്കാർ സഹായത്തോടെ കോടികളുടെ കച്ചവടമാണ് മാനേജ്മെന്‍റ്​ സ്‌കൂളുകളില്‍ നടക്കാന്‍ പോകുന്നത്. പണം നല്‍കാന്‍ കഴിവില്ലാത്ത സാധാരണക്കാര്‍ക്ക്​ അവസരം നിക്ഷേധിക്കപ്പെടുമെന്നും യോഗം കുറ്റപ്പെടുത്തി. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന അധികാരം പി.എസ്​.സി ഏറ്റെടുക്കുന്നതിനുള്ള നിയമ തടസ്സങ്ങൾ മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും എയ്ഡഡ് നിയമനം സ്വകാര്യമാനേജ്മെന്റുള്‍ക്ക്​ തീറെഴുതുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എം.ബി. അമീന്‍ഷാ കോട്ടയം അധ്യക്ഷത വഹിച്ചു. കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ഇര്‍ഷാദ് അഞ്ചല്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റ്​ അബ്ദുല്‍ ജലീല്‍ മുസ്​ലിയാര്‍ അഞ്ചല്‍, സലീം വള്ളിക്കുന്നം, റവുഫ് ബാബു തിരൂര്‍, അഫ്സല്‍ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ. സിനാന്‍ അരിക്കോട്, അഡ്വ. സക്കീര്‍ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aided schoolkerala Muslim Jamaat Youth Council
Next Story