വിരമിച്ച ജീവനക്കാരെ പുനർനിയമിക്കാൻ റെയിൽവേയിൽ നീക്കം
text_fieldsതിരുവനന്തപുരം: പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ ജോലി കാത്തുനിൽക്കേ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ 763 തസ്തികകളിലേക്ക് വിരമിച്ച ജീവനക്കാരെ നിയമിക്കാൻ നീക്കം. ഇതുസംബന്ധിച്ച അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി.
േലാക്കോ പൈലറ്റുമാരൊഴികെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ് എന്നിങ്ങനെ എല്ലാ കാറ്റഗറിയിൽനിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മെക്കാനിക്കൽ വിഭാഗത്തിൽ 300 ട്രാക്ക്മാന്മാരെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റേഷൻ മാസ്റ്റർമാരായി 40 പേരെയും. നിയമനങ്ങൾ പൂർണമായും കരാർ സ്വഭാവത്തിലേക്ക് മാറ്റുന്നതോടെ ഇതോടെ പുതിയ റിക്രൂട്ട്മെൻറ് സാധ്യതകൾ പൂർണമായും നിലയ്ക്കുകയാണ്.
റെയിൽവേ റിക്രൂട്ട്മെൻറ് സെല്ലാണ് (ആർ.ആർ.സി) റെയിൽവേ നിയമനങ്ങൾ നടത്തുന്നത്. വർഷത്തിൽ രണ്ട് തവണ നോട്ടിഫിക്കേഷൻ ചെയ്താണ് റിക്രൂട്ട്മെൻറ്. എല്ലാ കാഡറുകളിലും നിരവധിതസ്തികകൾ ഒഴിഞ്ഞുകിടക്കെ ഇൗവർഷം ഇതുവരെയും നിയമനങ്ങളൊന്നും ആർ.ആർ.സി നടത്തിയിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെ നിയമനങ്ങളെല്ലാം കരാർ സ്വഭാവത്തിലാക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് വിരമിച്ചവർക്കുള്ള പുനർനിയമനമെന്നാണ് വിലയിരുത്തൽ.
62 വയസ്സാണ് കരാർ അടിസ്ഥാനത്തിലുള്ള പുനർനിയമനത്തിന് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. വിരമിക്കുേമ്പാൾ ലഭിച്ച ശമ്പളത്തിെൻറ നേർപകുതിയാണ് പുതിയനിയമനങ്ങൾക്ക് വേതനമായി ലഭിക്കുക. പെൻഷനും നേർപകുതിയാകും. 65 വയസ്സുവരെയാണ് പുനർനിയമനം നൽകുകയെന്ന് വിജ്ഞാപനത്തിലുണ്ട്. നിലവിൽ 60 ആണ് റെയിൽവേയിൽ വിരമിക്കൽപ്രായം. പുതിയ വിജ്ഞാപനത്തോടെ ഇപ്പോൾ വിരമിച്ചവർക്ക് അഞ്ച് വർഷത്തെ പുനർനിയമനമാണ് ലഭിക്കുക. എല്ലാവർഷവും ഇത്തരം നിയമനം നടക്കുന്നതോടെ സമീപഭാവിയിലും വിദൂരഭാവിയിലും പുതിയ നിയമനങ്ങെളാന്നും നടക്കില്ല.
പുതിയ നീക്കത്തോടെ ഫലത്തിൽ റെയിൽവേയിൽ പെൻഷൻപ്രായം 65 ആയ സ്ഥിതിയാണുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയിലെ മിക്ക ഡിവിഷനുകളിലും പുനർനിയമനത്തിന് നീക്കംനടക്കുകയാണ്. പാലക്കാട്, മധുര ഡിവിഷനുകളിലായി 4500-5000 ഒഴിവുകളാണ് പുനർനിയമനത്തിലൂടെ നികത്താൻ പോകുന്നത്. റെയിൽവേ സ്റ്റേഷനുകളടക്കം സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് നിയമനങ്ങൾ നിരോധിക്കാനുള്ള ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
