Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.സി നിയമനം; ഗവർണറുടെ...

വി.സി നിയമനം; ഗവർണറുടെ നിലപാടിന്​ ബലം പകർന്ന്​ സുപ്രീംകോടതി വിധി

text_fields
bookmark_border
supreme court
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡോ. ​സ​ജി ഗോ​പി​നാ​ഥി​നെ​യും ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡോ. ​പി.​എം. മു​ബാ​റ​ക്​ പാ​ഷ​യെ​യും വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രാ​യി നി​യ​മി​ച്ച ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​ന്​ ബ​ലം​പ​ക​ർ​ന്ന്​ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ എ​സ്.​എ​സ്.​ജെ സ​ർ​വ​ക​ലാ​ശാ​ല വി.​സി നി​യ​മ​ന​ത്തി​നെ​തി​രാ​യ സു​പ്രീം​കോ​ട​തി വി​ധി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥ​മ വി.​സി​യെ നി​യ​മി​ക്കു​ന്ന​തി​ന് യു.​ജി.​സി ച​ട്ട​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ല്ല എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ൽ​മോ​റ​യി​ലെ എ​സ്.​എ​സ്.​ജെ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യെ മ​ന്ത്രി​സ​ഭ നേ​രി​ട്ട് നി​യ​മി​ച്ചു.

ആ​ദ്യ വി.​സി നി​യ​മ​ന​വും യു.​ജി.​സി ച​ട്ടം പാ​ലി​ച്ചാ​ക​ണ​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​ധി​യി​ലൂ​ടെ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. സ​ജി ഗോ​പി​നാ​ഥി​നെ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും മു​ബാ​റ​ക്​ പാ​ഷ​യെ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ആ​ദ്യ വി.​സി​മാ​രാ​യി ഗ​വ​ർ​ണ​ർ നി​യ​മി​ച്ച​ത്​ സ​ർ​ക്കാ​ർ ശി​പാ​ർ​ശ​യി​ലാ​യി​രു​ന്നു. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും നി​യ​മ​ത്തി​ൽ ആ​ദ്യ വി.​സി​മാ​രെ സ​ർ​ക്കാ​ർ ശി​പാ​ർ​ശ​യി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മി​ച്ച ഡോ. ​മു​ബാ​റ​ക് പാ​ഷ​ക്ക്​ പ്ര​ഫ​സ​റാ​യി പ​ത്ത്​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മി​ല്ലെ​ന്നും പി.​വി.​സി ഡോ. ​സു​ധീ​റി​ന് നി​ശ്ചി​ത പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​താ​ണെ​ന്നും നി​യ​മ​ന സ​മ​യ​ത്തു​ത​ന്നെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ര​ണ്ട്​ വി.​സി​മാ​ർ​ക്കും ഗ​വ​ർ​ണ​ർ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി. ആ​ദ്യ നി​യ​മ​ന​മാ​യ​തു​കൊ​ണ്ട് യു.​ജി.​സി ച​ട്ട​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ര​ണ്ട് വി.​സി​മാ​രും ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യ​ത്. ത​ങ്ങ​ളെ നേ​രി​ൽ കേ​ൾ​ക്ക​ണ​മെ​ന്നും ഇ​വ​ർ ഗ​വ​ർ​ണ​റോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നാ​ൽ പ​ക​രം ചു​മ​ത​ല ന​ൽ​കു​ന്ന​തി​ന് ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും യോ​ഗ്യ​രാ​യ പ്ര​ഫ​സ​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​ർ​ക്ക്​ വി.​സി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court verdictAppointment of VC
News Summary - Appointment of VC; The Supreme Court verdict upheld the Governor's position
Next Story