Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ തോമസിന്റെ നിയമനം...

സിസ തോമസിന്റെ നിയമനം താൽക്കാലികം; കെ.ടി.യു വി.സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാർ -ഹൈകോടതി

text_fields
bookmark_border
Sisa Thomas
cancel

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക ​വൈസ്​ ചാൻസലർ നിയമനത്തിന്​ അംഗങ്ങളെ ഉൾപ്പെടുത്തി പാനൽ ശിപാർശ ചെയ്യാൻ സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. സർക്കാർ നൽകുന്ന പട്ടികയിൽനിന്നാണ്​ വി.സിമാരെ നിയമിക്കേണ്ടതെന്നും ജസ്റ്റിസ്​ ​മുഹമ്മദ്‌ മുഷ്‌താഖ്‌, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി.

സർവകലാശാല നിയമത്തിന്റെ 13(7) വകുപ്പ്​ ചൂണ്ടിക്കാട്ടിയാണ്​ സർക്കാറിന്‍റെ അധികാരം കോടതി വ്യക്തമാക്കിയത്​​. എന്നാൽ, യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ പാനലിൽ ഉൾപ്പെടുത്താവൂ. താൽക്കാലിക ചുമതല വഹിക്കുന്നയാൾക്ക് അനിശ്ചിതമായി ഈ പദവിയിൽ തുടരാനാവില്ലെന്നും വ്യവസ്ഥയുണ്ട്​. ഈ സാഹചര്യത്തിൽ മാറ്റം ആവശ്യമെങ്കിൽ സർക്കാറിന് പുതിയ നിയമനത്തിനായി പാനൽ നൽകാമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, പ്രത്യേക സാഹചര്യത്തിൽ ചാൻസലറായ ഗവർണർ നടത്തിയ താൽക്കാലിക നിയമനമായതിനാലും ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലാത്തതിനാലും ഡോ. സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന്​ കോടതി വ്യക്തമാക്കി. അവർക്ക്​ മതിയായ യോഗ്യതയുമുണ്ട്​. വി.സിയുടെ ചുമതല ഡോ. സിസ തോമസിന്‌ നൽകിയ ചാൻസലറുടെ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാറിന്‍റെ അപ്പീൽ ഹരജിയിലാണ്‌ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്‌.

വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്.​ രാജശ്രീക്ക്​ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സ്ഥാനം ഒഴിയേണ്ടിവന്നതിനെ തുടർന്നാണ് താൽക്കാലിക നിയമനം വേണ്ടിവന്നത്. ഡിജിറ്റൽ സർവകലാശാല വി.സിക്കോ പ്രൊ വൈസ് ചാൻസലർക്കോ ചുമതല നൽകണമെന്ന സർക്കാർ നിർദേശം കണക്കിലെടുക്കാതെ ചാൻസലർ ഏകപക്ഷീയമായി സിസയെ നിയമിച്ചെന്നാരോപിച്ചാണ്​ സർക്കാർ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.

എന്നാൽ, നിയമനത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടില്ല. വി.സി നിയമനത്തിനായി ഗവർണറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി സെർച് ആൻഡ് സെലക്ഷൻ കമ്മിറ്റിക്ക് ഉടൻ രൂപംനൽകണമെന്നും തുടർ നടപടികൾ വേഗം പൂർത്തിയാക്കണമെന്നും ഉത്തരവിടുകയും ചെയ്​തു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KTU VCsisa thomasArif Mohammed Khan
News Summary - Appointment of Sisa Thomas is temporary; Govt should direct KTU VC - High Court
Next Story