Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേൽശാന്തി നിയമനം:...

മേൽശാന്തി നിയമനം: മലയാളി ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥക്കെതിരെ ഹരജി

text_fields
bookmark_border
sabarimala
cancel

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ വിജ്ഞാപനത്തിനെതിരായ ഹരജികൾ ഹൈകോടതി മൂന്നാഴ്‌ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നാഴ്ച വേണമെന്ന് ബോർഡി​െൻറ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജികൾ മാറ്റിയത്.

കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്‌ണുനാരായണൻ ഉൾപ്പെടെയുള്ളവരാണ്​ ഹരജി നൽകിയത്. മലയാള ബ്രാഹ്മണർ അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഒഴിവാക്കി ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ വിജ്ഞാപനത്തിൽ പറയുന്ന മറ്റു യോഗ്യതകൾ തങ്ങൾക്കുണ്ടെന്നും ഹരജിക്കാർ പറയുന്നു. ഹരജികൾ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ബോർഡി​െൻറ അഭിഭാഷകൻ പറഞ്ഞു.

Show Full Article
TAGS:Sabarimala Melsanthi Malayali Brahmin 
News Summary - Appointment of Sabarimala Melsanthi: Petition against the provision that only Malayali Brahmins can apply
Next Story