Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിപാർശ ലഭിച്ച...

ശിപാർശ ലഭിച്ച അധ്യാപകരുടെ നിയമനം അന്തിമ തീരുമാനം 29നകം എടുക്കണമെന്ന്​ കെ.എ.ടി

text_fields
bookmark_border
ശിപാർശ ലഭിച്ച അധ്യാപകരുടെ നിയമനം അന്തിമ തീരുമാനം 29നകം എടുക്കണമെന്ന്​ കെ.എ.ടി
cancel

കൊ​ച്ചി: പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന കാ​ര്യ​ത്തി​ൽ ജൂ​ൺ 29ന​കം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി). ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ര​ണ്ടാ​ഴ്​​ച​ക്ക​കം അ​നു​കൂ​ല നി​ല​പാ​ട്​ ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​െൻറ വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ ഉ​ത്ത​ര​വ്.

നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ചി​ട്ടും സ്​​കൂ​ൾ തു​റ​ക്കാ​ത്ത​തി​െൻറ പേ​രി​ൽ നി​യ​മ​നം ന​ട​ത്താ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു കൂ​ട്ടം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കെ.​എ.​ടി പ​രി​ഗ​ണി​ച്ച​ത്.

ഉ​റ​പ്പാ​യ നി​യ​മ​ന​ത്തി​ലൂ​ടെ ല​ഭി​ക്കേ​ണ്ട ശ​മ്പ​ള​വും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ന്​ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. നി​യ​മ​പ​ര​മാ​യി നി​യ​മ​നം നേ​ടി​യി​ട്ടും അ​ധ്യാ​പ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ട​സ്സം നേ​രി​ടു​ന്നു. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ പോ​ലും അം​ഗീ​കാ​രം ന​ൽ​കു​േ​മ്പാ​ഴാ​ണ്​ നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച​വ​ർ ത​ഴ​യ​പ്പെ​ടു​ന്ന​ത്. നി​യ​മി​ക്ക​പ്പെ​ട്ട ത​സ്​​തി​ക​യി​ൽ ന​ൽ​കേ​ണ്ട ശ​മ്പ​ള​ത്തി​നും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ത​ങ്ങ​ൾ അ​ർ​ഹ​രാ​െ​ണ​ന്നും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ സ്​​കൂ​ളു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​നാ​ലാ​ണ്​ ഇ​വ​രു​ടെ നി​യ​മ​നം ന​ട​ക്കാ​ത്ത​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. തു​ട​ർ​ന്നാ​ണ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യ കെ.​എ.​ടി ഹ​ര​ജി വീ​ണ്ടും 29ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ഇ​തി​ന​കം നി​യ​മ​ന​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത്​ അ​റി​യി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. അ​ല്ലാ​ത്ത​പ​ക്ഷം ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച്​ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക​ക്കാ​രു​ടെ സേ​വ​നം തേ​ടു​ന്ന​തും സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KATteachers
News Summary - Appointment of recommended teachers KAT wants final decision to be taken by 29
Next Story