കെ.എസ്.ആർ.ടി.സി - സ്വിഫ്ട് കമ്പനിയിൽ എം പാനലുകാരുടെ നിയമനം: ഹരജിയിൽ വിശദീകരണംതേടി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി-സ്വിഫ്ട് കമ്പനി നിലവിൽവരുേമ്പാൾ പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കാനുള്ള ഗൂഢലക്ഷ്യം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. കെ.എസ്.ആർ.ടി.സി റിസർവ് ഡ്രൈവർ തസ്തികയിലേക്ക് 2012 ആഗസ്റ്റ് 23ന് നിലവിൽവന്ന പി.എസ്.സി പട്ടികയിൽ ഉൾപ്പെട്ട ആലപ്പുഴ കുത്തിയതോട് സ്വദേശി ടി.എസ്. സന്തോഷ് നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്.
പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത 2455 ഒഴിവുകളിലേക്ക് ഹരജിക്കാരൻ ഉൾപ്പെട്ട പട്ടികയിലുള്ളവരെ നിയമിക്കണമെന്ന ഹൈകോടതി-സുപ്രീംകോടതി ഉത്തരവുകൾ നിലവിലുണ്ടെങ്കിലും എം പാനലുകാരെ നിയമിക്കാനാണ് സർക്കാർ ശ്രമമെന്നാണ് ഹരജിയിലെ ആരോപണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്തെങ്കിലും നിയമന ശിപാർശ നൽകാനുള്ള നിർദേശം പി.എസ്.സിക്ക് നൽകിയിട്ടില്ല.
പിന്നീട് ൈഹകോടതി ഇടപെടലിനെത്തുടർന്ന് എം പാനലുകാരെ നിയമിക്കരുതെന്നും ആവശ്യമെങ്കിൽ പട്ടികയിലുള്ളവരെ നിയമിക്കണമെന്നും ഉത്തരവുണ്ടായി. ഉത്തരവ് നടപ്പാക്കാതിരുന്നത് ചോദ്യംചെയ്ത് നൽകിയ കോടതിയലക്ഷ്യ ഹരജിയെത്തുടർന്നാണ് എം പാനലുകാരെ പുറത്താക്കിയത്. എന്നാൽ, കോടതി വിധി മറികടക്കാൻ പുതിയ കമ്പനിയായ കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിന് സ്വതന്ത്ര സ്വഭാവമാണുള്ളതെന്നാണ് പറയുന്നതെങ്കിലും കോർപറേഷെൻറ ഭാഗമാണ്. എം പാനലുകാരെ പുനർനിയമിക്കാനുള്ള വ്യവസ്ഥകളാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഈ വ്യവസ്ഥകൾ റദ്ദാക്കണമെന്നും പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാൻ നിർദേശിക്കണമെന്നുമാണ് ആവശ്യം. എം പാനലുകാരെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് ഇടക്കാല ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

