പട്ടികവർഗ ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലര്‍ നിയമനം; ഇന്റര്‍വ്യു 25ന്
text_fieldsകൊച്ചി: പട്ടികവർഗ വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2024-25 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവര്‍ത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ജൂണ്‍ 25ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് എത്തണം.
നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2970337 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

