നിയമനം: പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടെന്ന് മാനേജർമാരുടെ സംഘടന
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിനുള്ള നാലു ശതമാനം ഒഴികെയുള്ള തസ്തികകളിൽ അധ്യാപർക്ക് നിയമനാംഗീകാരം നൽകണമെന്ന സുപ്രീംകോടതിവിധി ഒരു കോർപറേറ്റ് മാനേജ്മെന്റിന് മാത്രം ബാധകമാക്കി ഉത്തരവിറക്കിയ സർക്കാർ നടപടി എയ്ഡഡ് മേഖലയോടും പൊതുസമൂഹത്തോടുമുള്ള നീതി നിഷേധമാണെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് നാസർ എടരിക്കോടും ജന.സെക്രട്ടറി മണി കൊല്ലവും അഭിപ്രായപ്പെട്ടു. കോടതിവിധിക്ക് അനുസൃതമായി 8178 എയ്ഡഡ് സ്കൂളുകൾക്കും ബാധകമാകുന്ന പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ മാർച്ചിൽ ആരംഭിക്കേണ്ട 2025-26 അധ്യയന വർഷത്തെ സ്കൂളുകളുടെ ഫിറ്റ്നസ് നടപടികൾ പൂർണമായും നിർത്തിവെച്ച് സമരപരിപാടികൾക്ക് തുടക്കം കുറിക്കാനും കെ.പി.എസ്.എം.എ തീരുമാനിച്ചു.
കോടതിവിധി വന്നിട്ടും എൻ.എസ്.എസ് സ്കൂളുകളിലെ നിയമനങ്ങൾ മാത്രമേ അംഗീകരിക്കൂവെന്ന ഉത്തരവ് അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും ഇതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും ആവശ്യപ്പെട്ടു. അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർഥ താൽപര്യങ്ങളുടെ പേരിൽ അത് നടപ്പാക്കാൻ തയാറാകാത്തത് ന്യായീകരിക്കാനാകില്ലെന്നും കെ.പി.എസ്.ടി.എ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

