Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ്രിത നിയമനത്തിൽ...

ആശ്രിത നിയമനത്തിൽ തിരിമറി: ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യുന്നതിൽ വകുപ്പ്​ മേധാവികളുടെ ചട്ടലംഘനം

text_fields
bookmark_border
ആശ്രിത നിയമനത്തിൽ തിരിമറി: ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യുന്നതിൽ വകുപ്പ്​ മേധാവികളുടെ ചട്ടലംഘനം
cancel

കൊ​ച്ചി: സ​ർ​വി​സി​​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യു​ള്ള നി​യ​മ​ന ന​ട ​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തി​രി​മ​റി. ആ​ശ്രി​ത​നി​യ​മ​ന​ത്തി​ന്​ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ ൽ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ ച​ട്ട​ങ്ങ​ളും വ്യ​വ​സ്​​ഥ​ക​ളും വ്യാ​പ​ക​മാ​യി ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്ത ി​യ​തി​നെ​ത്തു​ട​ർ​ന്ന്, ഇ​തി​നെ​തി​രെ വ​കു​പ്പു​മേ​ധാ​വി​ക​ൾ​ക്കും നി​യ​മ​നാ​ധി​കാ​രി​ക​ൾ​ക്കും പൊ​തു​ഭ​ര​ണ വ​കു​പ്പ്​ രേ​ഖാ​മൂ​ലം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ഓ​രോ വ​കു​പ്പി​ലും ഒ​രു വ​ർ​ഷം ഉ​ണ്ടാ​കു​ന്ന ആ​കെ ഒ​ഴി​വു​ക​ളു​ടെ നി​ശ്ചി​ത ശ​ത​മാ​നം ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്​ മാ​റ്റി​വെ​ച്ച്​ പൊ​തു​ഭ​ര​ണ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ആ​ശ്രി​ത നി​യ​മ​ന പ​ദ്ധ​തി​യി​ലേ​ക്ക്​ അ​പേ​ക്ഷ ല​ഭി​ച്ച തീ​യ​തി​പ്ര​കാ​രം ത​യാ​റാ​ക്കി​യ സീ​നി​യോ​റി​റ്റി ലി​സ്​​റ്റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നി​യ​മ​നം. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ മാ​തൃ​വ​കു​പ്പി​ൽ ന​ൽ​കു​ന്ന നി​യ​മ​നം, ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്​ പൊ​തു​ഭ​ര​ണ വ​കു​പ്പി​ലേ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന ഒ​ഴി​വു​ക​ളി​ൽ​​നി​ന്ന്​ കു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും വ്യ​വ​സ്​​ഥ​യു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ ലം​ഘി​ച്ച്​ പ​ല വ​കു​പ്പു​മേ​ധാ​വി​ക​ളും പൊ​തു​ഭ​ര​ണ വ​കു​പ്പി​ലേ​ക്ക്​ അ​റി​യി​ക്കേ​ണ്ട ഒ​ഴി​വു​ക​ൾ നി​ക​ത്ത​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും ഇ​തോ​ടെ ആ​ശ്രി​ത നി​യ​മ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യു​മാ​ണ്. ജോ​ലി കാ​ത്തി​രി​ക്കു​ന്ന അ​ർ​ഹ​രാ​യ ആ​ശ്രി​ത​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ളെ ഇ​ത്​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ആ​​ശ്രി​ത നി​യ​മ​ന​ത്തി​ന്​ പെ​തു​ഭ​ര​ണ വ​കു​പ്പി​നെ അ​റി​യി​ക്കേ​ണ്ട ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം മാ​തൃ​വ​കു​പ്പി​ലെ ആ​ശ്രി​ത നി​യ​മ​ന​ത്തി​​െൻറ പേ​രി​ൽ വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്​ വ്യ​വ​സ്​​ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​തൃ​വ​കു​പ്പി​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​േ​മ്പാ​ൾ ഒ​ഴി​വി​​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ണ്ടാ​കു​ന്ന ഒ​ഴി​വി​ൽ നി​യ​മ​നം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നി​രി​ക്കെ പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തു​മൂ​ലം ആ​ശ്രി​ത നി​യ​മ​നം ത​ട​സ്സ​പ്പെ​ടു​ന്നു എ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ വ​കു​പ്പി​ലും ഒാ​രോ ത​സ്​​തി​ക​യി​ലും ഓ​രോ വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്ന ആ​കെ ഒ​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കി ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്​ നി​ശ്ചി​ത ശ​ത​മാ​നം പൊ​തു​ഭ​ര​ണ വ​കു​പ്പി​നെ നി​ർ​ബ​ന്ധ​മാ​യും അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കു​ള്ള പു​തി​യ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsappointment
News Summary - Appointment - Kerala news
Next Story