വിവിധ വകുപ്പുകളിൽ നിയമന നിരോധനം; ഉദ്യോഗാർഥികൾ സമരമുഖത്ത്
text_fieldsതിരുവനന്തപുരം: ഒഴിവുകളുണ്ടായിട്ടും അവ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യ ാതെ സർക്കാറിെൻറ ഒളിച്ചുകളി. ഇഷ്ടക്കാരെ കരാറടിസ്ഥാനത്തിൽ പിൻവാതിൽവഴി തിരുകി ന ിറച്ചതോടെ സർവേയർ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിലടക്കം ഇടംപിടിച്ച ഉദ്യോഗാർഥികൾ നീതിക്കായി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. സർവേയർ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റ ് നിലവിൽവന്ന് ഒന്നേകാൽ വർഷം പിന്നിടുമ്പോൾ 152 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ന ൽകിയിട്ടുള്ളത്. സർവേ ഭൂരേഖ വകുപ്പിൽ 300ലധികം സർവേയർമാരുടെ ഒഴിവുകൾ നിലവിലുള്ളതായി വിവരാവകാശരേഖകൾ പറയുന്നു. എന്നാൽ, ഒരു വർഷമായി ഈ ഒഴിവുകൾ നികത്താൻ സർക്കാർ തയാറായിട്ടില്ല.
മെയിൻ, സപ്ലിമെൻററി ലിസ്റ്റുകളിലായി 2905 പേരെയാണ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ പി.എസ്.സി ഉൾപ്പെടുത്തിയിരിക്കുന്നത്. 2018 ആഗസ്റ്റ് 25നാണ് ലിസ്റ്റിൽനിന്ന് അവസാനമായി നിയമനശിപാർശ നടന്നത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 898 പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് ഇപ്പോഴത്തെ നിയമന നിഷേധമെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ജീവനക്കാരുടെ എണ്ണം അപര്യാപ്തമായതോടെ ഭൂമി സംബന്ധമായ ലക്ഷക്കണക്കിന് പരാതികളാണ് സംസ്ഥാനത്തെ ഓരോ താലൂക്കിലും കെട്ടിക്കിടക്കുന്നത്.
പ്രളയ പുനരധിവാസമടക്കം ജനങ്ങൾക്ക് ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർക്ക് അർഹമായിട്ടുള്ള അനുകൂല്യങ്ങൾ സർക്കാറിൽനിന്ന് ലഭ്യമാക്കുന്നതിനും സർവേയർമാരുടെ കുറവ് ബാധിക്കുന്നുണ്ട്. അപ്പോഴും ഒഴിവുകൾ പി.എസ്.സിയെ അറിയിക്കേണ്ടതില്ലെന്ന നിലപാടിലാണ് വകുപ്പ്. എൻ.ജെ.ഡി ഒഴിവുകൾ പോലും കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയുള്ള ധനവകുപ്പിെൻറ ഇടപെടലാണ് നിയമന നിരോധനത്തിന് പിന്നിലെന്നാണ് റവന്യൂവകുപ്പിെൻറ വാദം. എന്നാൽ, ഒഴിവുകൾ സർവേ ഭൂരേഖ വകുപ്പ് കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം നീളാൻ കാരണമെന്ന ധനകാര്യവകുപ്പിെൻറ നിലപാട്. ഇതോടെ സർവേ ഡയറക്ടറേറ്റിന് മുന്നിൽ രണ്ടാഴ്ചയായി അനിശ്ചിതകാല സത്യഗ്രഹ സമരത്തിലാണ് ഉദ്യോഗാർഥികൾ. ബിവറേജസ് കോർപറേഷനിലെ എൽ.ഡി ക്ലർക്ക് തസ്തികയുടെ റാങ്ക് പട്ടികക്കും സമാന ഗതിയാണ്. 500ഓളം ഒഴിവുണ്ടായിട്ടും നാളിതുവരെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല.
രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ പിൻവാതിൽ വഴി കോർപറേഷനിൽ ഇടം പിടിച്ചവരെ നിലനിർത്താനുള്ള ശ്രമമാണ് നിയമന നിരോധനത്തിന് പിന്നിലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 2912 പേരാണ് റാങ്ക് പട്ടികയിലുള്ളത്. ഇവരും പി.എസ്.സിക്ക് മുന്നിൽ സമരപരിപാടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
