Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കാസർകോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകരെ നീക്കാൻ നടത്തിയ ശ്രമം സംഘർഷത്തിന് വഴിവെച്ചു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
ജില്ലാ ആശുപത്രിയിലെ സ്വീപ്പർ തസ്തികയിലാണ് കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് താൽകാലിക നിയമനം നൽകിയത്. സി.പി.എം നിയന്ത്രിക്കുന്ന ജില്ലാ പഞ്ചായത്താണ് നിയമനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

