Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: നോർക്ക...

കോവിഡ്: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം

text_fields
bookmark_border
കോവിഡ്: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ശ​നി​യാ​ഴ്ച മു​ത​ൽ സ്വീ​ക​രി​ക്കും. നോ​ർ​ക്ക റൂ​ട്ട ്സി​​െൻറ വെ​ബ്സൈ​റ്റ് www.norkaroots.org വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ​നി​ധി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​മാ​യി 1,000 രൂ​പ ല​ഭി​ക്കും.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ക്ഷേ​മ​നി​ധി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ല​ഭി​ക്കും. സാ​ന്ത്വ​ന പ​ദ്ധ​തി​യി​ൽ കോ​വി​ഡ്-19 ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തി​വ​ർ​ക്കും സാ​ന്ത്വ​ന സ​ഹാ​യ ച​ട്ട​പ്ര​കാ​രം 10,000 രൂ​പ വീ​തം ല​ഭി​ക്കും. വി​ദേ​ശ​രാ​ജ്യ​ത്ത് ര​ണ്ടോ അ​തി​ല​ധി​ക​മോ വ​ർ​ഷം തൊ​ഴി​ലെ​ടു​ത്ത​ശേ​ഷം മ​ട​ങ്ങി​യെ​ത്തി പ​ത്ത് വ​ർ​ഷം ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ​ക്കാ​ണ് സാ​ന്ത്വ​ന പ​ദ്ധ​തി പ്ര​കാ​രം ചി​കി​ത്സ സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്നും സ​ഹാ​യ​ധ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കു​മാ​ത്ര​മേ ഈ ​ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളൂ.

2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു​ശേ​ഷ​മോ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ക​യും ലോ​ക്​​ഡൗ​ൺ കാ​ര​ണം തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ സാ​ധി​ക്കാ​തെ വ​രു​ക​യും ചെ​യ്യു​ന്ന കാ​ല​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട്, വി​സ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും ഈ ​കാ​ല​യ​ള​വി​ൽ വി​സ​യു​ടെ കാ​ലാ​വ​ധി അ​ധി​ക​രി​ച്ച​വ​ർ​ക്കും 5,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കും. പേ​ര്, വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ, പാ​സ്പോ​ർ​ട്ടി​​െൻറ പേ​ജു​ക​ൾ, യാ​ത്ര വി​വ​ര​മ​ട​ങ്ങി​യ പേ​ജ്, പാ​സ്പോ​ർ​ട്ടി​ൽ 2020 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം മ​ട​ങ്ങി​യെ​ത്ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പേ​ജ്, വി​സ പേ​ജ്/​വി​സ കോ​പ്പി, അ​പേ​ക്ഷ​ക​​െൻറ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. 5,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30. വി​ശ​ദ​വി​വ​രം www.norkaroots.orgലും 0471-2770515, 2770557 ​ന​മ്പ​റി​ലും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Norka Root
News Summary - Apply for NORKA covid Finance help-kerala news
Next Story