വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി.
എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളിൽ പരിശീലനവും കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും.
പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org യിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ജി-പേ/ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ്ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10. കൂടുതൽ വിവരങ്ങൾക്ക്: 0484 2422275, 9447607073, 9400048282.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

