കർഷക പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsകോഴിക്കോട്: വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷനൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംസ്ഥാനത്തെ മികച്ച മാതൃകാ ക്ഷീരകർഷകനെയും ചെറുകിട മാതൃകാ ക്ഷീരസംരംഭകനെയും അവാർഡ് നൽകി ആദരിക്കുന്നു. കിടാരികളും പശുക്കളും ഉൾപ്പെടെ 10 വരെ എണ്ണം പശുക്കളെ വളർത്തുന്ന ക്ഷീരകർഷകനെയും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നത്.
അവാർഡിനായുള്ള അപേക്ഷാ ഫോറവും നിയമാവലിയും www.ivakerala.com ൽനിന്നോ 9447443167, 9895213500, 9495187522 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെട്ടാലോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കിൽ ഫാമിന് ഉപദേശ നിർദേശങ്ങൾ നൽകുന്ന വെറ്ററിനറി ഡോക്ടറുടെയോ ശിപാർശയോടെ അയച്ചുനൽകണം. ഇ-മെയിൽ: ivaaward@gmail.com. അവസാന തീയതി: നവംബർ10. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

