സൗജന്യ കൗൺസിലിങ് ക്ലാസ്: അപേക്ഷ ക്ഷണിച്ചു
text_fieldsകൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ആലുവ, മട്ടാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന മൂന്ന് ദിവസത്തെ സൗജന്യ കൗൺസിലിങ് ക്ലാസ് " പാത് - സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം 2023-2024’ സംഘടിപ്പിക്കുന്നതിനായി ജില്ലയിലെ സർക്കാർ/ എയ്ഡഡ് / അഫിലിയേറ്റഡ് കോളജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച് കമ്മിറ്റികൾ വഖ്ഫ് ബോർഡ് തുടങ്ങിയവയിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ക്ലാസുകൾ നടത്താനുള്ള സൗകര്യം സംഘാടകർ ഒരുക്കണം. 35 പേരിൽ കുറയാത്ത, ക്ലാസിൽ പങ്കെടുക്കാൻ തയാറുള്ള യുവതി യുവാക്കളുടെ ലിസ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജില്ലയിലെ അപേക്ഷകർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളായ ആലുവ മട്ടാഞ്ചേരി പ്രിൻസിപ്പൽമാർക്ക് ആഗസ്റ്റ് 19 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847383617, 735663788
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

