പൊലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി മുതല്‍ മൂന്നുമാസത്തേക്കാണ് നിയമനം. എം.എസ്.ഡബ്ല്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുന്‍പ് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ: spwomen.pol@kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

