Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയ അക്കാദമി...

മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
cancel

കൊച്ചി: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുന്നവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ യാണ് ഫെലോഷിപ്പ് തുക.

അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല.

സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ എന്നു മൂന്നാായി തരംതിരിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഫെലോഷിപ്പ് നൽകില്ല. പട്ടികജാതി-പട്ടികവർഗ-മറ്റ് അർഹവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ, നവോഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങൾക്കു മുൻഗണനയുണ്ട്. പഠനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് നിർബന്ധമാണ്. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. (www.keralamediaacademy.org).

കൂടുതൽ വിവരങ്ങൾക്ക് 0484 2422275 എന്ന നമ്പറിൽ ബന്ധപ്പെടാം. അപേക്ഷയും സിനോപ്‌സിസും 2023 ഓഗസ്റ്റ് 24-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തിൽ ലഭിക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media Academy Fellowship
News Summary - Applications are invited for Media Academy Fellowship
Next Story