ഐ.സി.ടി. അക്കാദമിയുടെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷന്റെ (കെ.കെ.ഇ.എം) പിന്തുണയോടെ ഐ.സി.ടി. അക്കാദമി ഓഫ് കേരള നൽകുന്ന രണ്ടു മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ചേരാനായി ഇപ്പോൾ അവസരം. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ പൈത്തൺ പ്രോഗ്രാമിങ്, ഫ്രണ്ട് എൻഡ് അപ്ലിക്കേഷൻ ഡെവലപ്മെൻറ് വിത്ത് ആംഗുലാർ, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ബിസിനസ് ഇൻറലിജൻസ് വിത്ത് പവർ ബി.ഐ, ഡെവോപ്സ് വിത്ത് അഷൂർ തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ് ലഭിക്കുന്നു. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർത്ഥികൾക്ക് ഐ.സി.ടി അക്കാദമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിൻ്റെ 15% ക്യാഷ് ബാക്കായി നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

