തെക്കിെൻറ കശ്മീരിൽ ഇനി തനി കശ്മീർ ആപ്പിൾ വിളയും
text_fieldsതൊടുപുഴ: തെക്കിെൻറ കശ്മീരായ മൂന്നാറിൽ ഇനി കശ്മീർ ആപ്പിൾ തന്നെ വിളയും. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലടക്കം മൂന്നാർ മേഖലയിൽ ആപ്പിൾ കൃഷി േപ്രാത്സാഹിപ്പിക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപടി ആരംഭിച്ചു. ഇതിന് ജമ്മു-കശ്മീരിൽനിന്ന് മേൽത്തരം തൈകൾ എത്തിക്കും.
കേരളത്തില്‍ വ്യാപകമായി ആപ്പിള്‍ വിളയുന്ന ഏകയിടമാണ് കാന്തല്ലൂര്‍. മഴനിഴല്‍ പ്രദേശമായ മറയൂരില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇതിൽനിന്ന് വലിയ വ്യത്യാസമില്ലാത്ത കാലാവസ്ഥയാണ് സമീപപ്രദേശങ്ങളിലും.
അരയേക്കര്‍ മുതല്‍ അഞ്ചേക്കര്‍വരെ സ്ഥലങ്ങളില്‍ ആപ്പിള്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. വലുപ്പത്തില്‍ ഇടത്തരമാണെങ്കിലും ജൈവവളം ഉപയോഗിക്കുന്നതിനാൽ ഇതിന് ഡിമാന്‍ഡ് കൂട്ടുന്നുണ്ട്. എന്നാൽ, ഉൽപാദനക്കുറവും കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് തിരിച്ചടിയാകുന്നു. ഇൗ സാഹചര്യത്തിലാണ് കാന്തല്ലൂരിലും ചുറ്റുവട്ടത്ത് മൂന്നാർ മേഖലയാകെയും ലക്ഷ്യമിട്ട് ആപ്പിൾ കൃഷി വ്യാപാനത്തിന് കൃഷി വകുപ്പ് രംഗത്തിറങ്ങിയത്.
സുഗന്ധവ്യഞ്ജന കൃഷിരീതികളെക്കുറിച്ച് പഠിക്കാനും ഏലത്തിെൻറ ഇലക്ട്രോണിക് ലേലസംവിധാനം കശ്മീരിലെ കുങ്കുമപ്പൂ വിപണനത്തിൽ പരീക്ഷിക്കാനും ജമ്മു-കാശ്മീർ കൃഷിമന്ത്രി ഗുലാംനബി ലോണിെൻറ നേതൃത്വത്തിലെ സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തി. ഇവർ മന്ത്രി വി.എസ്. സുനിൽകുമാറും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഇൗ കൂടിക്കാഴ്ചയിലാണ് ഇവിടെ ആകർഷകമായ കശ്മീർ ആപ്പിൾ വ്യാപനത്തിനും ധാരണയായത്. ഭംഗിയും ഗുണവും കൂടിയതാണ് കശ്മീര്‍ ആപ്പിൾ.
ഇടുക്കി, വയനാട് ജില്ലകളെയും ജമ്മു-കശ്മീരിലെ പുൽവാല ജില്ലയെയും ബന്ധിപ്പിച്ച് സുഗന്ധവ്യഞ്ജന കൃഷിയും വിപണനവും േപ്രാത്സാഹിപ്പിക്കുന്നതിനായി ജില്ല പാർട്ട്ണർഷിപ് സ്പൈസസ് സിസ്റ്റേഴ്സ് എന്ന പരിപാടിക്ക് രൂപംനൽകാനും തീരുമാനമായി. കേരളത്തിലെ മൂന്ന് ജില്ലകളിലായി ആരംഭിക്കുന്ന അഗ്രി മാളുകൾ വഴി കശ്മീരിലെ ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷെൻറ ഉൽപന്നങ്ങൾ ലഭ്യമാക്കാനും നടപടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
