പ്രതി ഹാജരാകൽ: മജിസ്ട്രേറ്റ് കോടതിക്ക് ഇളവ് അനുവദിക്കാം
text_fieldsകൊച്ചി: അസുഖമോ മറ്റ് അനിവാര്യ കാരണങ്ങളാലോ നേരിട്ടെത്താനാവാത്ത സാഹചര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്ന ദിവസം പ്രതി നേരിട്ട് ഹാജരാകുന്നതിൽനിന്ന് മജിസ്ട്രേറ്റ് കോടതിക്ക് ഇളവ് അനുവദിക്കാമെന്ന് ഹൈകോടതി. പരമാവധി മൂന്നുവർഷം വരെ തടവിന് ശിക്ഷിക്കാൻ കഴിയുന്ന കേസുകളാണ് മജിസ്ട്രേറ്റ് കോടതിക്ക് പരിഗണിക്കാനാവുക. മൂന്നുവർഷമാണ് തടവെങ്കിൽ അപ്പീലിന് ജാമ്യവും അനുവദിക്കാം. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവ്. വഞ്ചനക്കേസിൽ പ്രതിയായ 86കാരിയായ കിടപ്പു രോഗിക്ക് ഉത്തരവ് കേൾക്കാൻ ഓൺലൈനിൽ ഹാജരാകാൻ അനുമതി നൽകുന്ന ഉത്തരവിലാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം.
കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയായ കോതമംഗലം സ്വദേശിനി ചിന്നമ്മ ജോർജാണ് ഹരജിക്കാരി. പള്ളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പ്രതികളാണുണ്ടായിരുന്നത്. ഉത്തരവ് പറയുന്ന ദിവസം കോടതിയിൽ ഹാജരായിരുന്ന രണ്ടുപേർക്കും മൂന്നുവർഷം വീതം തടവുശിക്ഷയാണ് ലഭിച്ചത്.
ആരോഗ്യ കാരണങ്ങളാൽ ഹരജിക്കാരിക്ക് ഹാജരാകാനായില്ല. മജിസ്ട്രേറ്റ് കോടതി ഇവരുടെ കേസ് പ്രതിയുടെ സാന്നിധ്യത്തിൽ വിധി പറയാൻ മാറ്റി. തുടർന്നാണ് ഓൺലൈനിൽ ഹാജരാകാൻ അനുമതി തേടി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

