Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.ടി.പി.സി.ആർ നിരക്ക്...

ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചതിനെതിരായ അപ്പീൽ ഹരജികൾ തള്ളി

text_fields
bookmark_border
ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചതിനെതിരായ അപ്പീൽ ഹരജികൾ തള്ളി
cancel

കൊച്ചി: കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടിക്കെതിരായ അപ്പീൽഹരജി ഹൈകോടതി തള്ളി.

നിരക്ക് കുറച്ചതിൽ ഇടപെടാത്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് തിരുവനന്തപുരം ദേവി സ്ക‌ാൻസ് അടക്കം നൽകിയ അപ്പീൽ ഹരജികളാണ്​ ജസ്​റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ്​ സിയാദ്​ റഹ്​മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്​. അതേസമയം, ഹരജിയില്‍ ഉന്നയിച്ച നിയമപരമായ വിഷയങ്ങളടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കാമെന്ന്​ കോടതി വ്യക്തമാക്കി.

നിരക്ക് 1700 രൂപയിൽനിന്ന് 500 ആയി കുറച്ച ഏപ്രില്‍ 30ലെ സര്‍ക്കാര്‍ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​ സിംഗിൾ ബെഞ്ചി​നെ സമീപിച്ചത്​. ഏകപക്ഷീയമായി നിരക്ക്​ കുറച്ചത് നിയമപരമല്ലെന്നും തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെ​ട്ടെങ്കിലും സിംഗിൾ ബെഞ്ച്​ അനുവദിച്ചില്ല. തുടർന്നാണ്​ അപ്പീൽ ഹരജി നൽകിയത്​.

മറ്റ്​ സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്ക്​ വിലയിരുത്തിയാകും സ്​റ്റേ ആവശ്യം സിംഗിൾ ബെഞ്ച്​ നിരസിച്ചതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500ഉം ഒഡിഷയില്‍ 400ഉം പഞ്ചാബില്‍ 450ഉം ആണെന്നാണ്​ സർക്കാർ അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTPCR
News Summary - Appeals against reduction of RTPCR rates were dismissed
Next Story