കോട്ടക്കമ്പുർ ഭൂമി ഇടപാട്: ജോയ്സ് ജോർജിനെതിരായ അപ്പീൽ തള്ളി
text_fieldsകൊച്ചി: കോട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്സ് ജോർജ് എം.പിക്കെതിരായ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. പരാതിക്കാരൻ ആയ മുകേഷ് മോഹൻ സമർപ്പിച്ച അപ്പീൽ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ച് തള്ളിയത്.
ജോയ്സ് ജോർജിന് എതിരെ ഉള്ള കേസുകൾ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ഹർജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. അതിൽ മാർച്ച് 10നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം എന്ന ജസ്റ്റിസ് കമാൽ പാഷ സംസ്ഥാന പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിന് അടിസ്ഥാനത്തിൽ, പോലീസ് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ഹർജിക്കാരൻ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നത് തടയണം എന്ന് ആവശ്യപ്പെട്ടു ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
ജസ്റ്റിസ് കമാൽ പാഷ കേസിെൻറ തൽസ്ഥിതി റിപോർട്ടുകൾ പരിശോധിക്കാതെ ആണ് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യണം എന്ന് നിർദ്ദേശിച്ചത്. അതിനാൽ ആ ഉത്തരവ് റദ്ദാക്കണം എന്നും ആവശ്യപ്പെട്ടാണ് കേസിലെ പരാതിക്കാരൻ ഡിവിഷൻ ബെഞ്ചിന് സമീപിച്ചത്. സിംഗിൾ ബെഞ്ചിെൻറ വിധിയിൽ ഇടപെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
