Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവം അപർണക്ക്​...

കലോത്സവം അപർണക്ക്​ ഓർമകളിലേക്കുള്ള യാ​ത്ര

text_fields
bookmark_border
കലോത്സവം അപർണക്ക്​ ഓർമകളിലേക്കുള്ള യാ​ത്ര
cancel

അ​പ​ർ​ണ കെ. ​ശ​ർ​മ​ക്ക് ഇ​ത് 18 വ​ർ​ഷം മു​മ്പു​ള്ള ഓ​ർ​മ​ക​ളി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യാ​യി​രു​ന്നു. അ​മ്പി​ളി​ദേ​വി​യും മീ​ര ശ്രീ​നാ​രാ​യ​ണ​നു​മെ​ല്ലാം അ​ര​ങ്ങു​നി​റ​ഞ്ഞു​നി​ന്ന കാ​ല​ത്ത് ക​ലാ​തി​ല​ക പ​ട്ടം നേ​ടി​യ കാ​ല​ത്തേ​ക്കു​ള്ള യാ​ത്ര. 2000ത്തി​ൽ പാ​ല​ക്കാ​ട്ട്​ ​ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലാ​ണ് അ​പ​ർ​ണ കെ. ​ശ​ർ​മ ക​ലാ​തി​ല​ക​മാ​യ​ത്. ഭ​ര​ത​നാ​ട്യ​ത്തി​ലും ക​ഥാ​പ്ര​സം​ഗ​ത്തി​ലും ഒ​ന്നാം​സ്ഥാ​ന​വും ഹി​ന്ദി പ​ദ്യം​ചൊ​ല്ല​ലി​ൽ ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യാ​ണ് ക​ലാ​തി​ല​ക പ​ട്ടം ചൂ​ടി​യ​ത്.

അ​ക്കാ​ല​ത്ത് ക​ലാ​കാ​രി​ക​ളാ​യ കൂ​ട്ടു​കാ​രു​ടെ സം​ഗ​മ​വേ​ദി​യാ​യാ​ണ്​ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തെ ക​ണ്ടി​രു​ന്ന​ത്. കു​ടും​ബ​സം​ഗ​മം പോ​ലെ​യാ​യി​രു​ന്നു അ​ക്കാ​ല​മെ​ന്ന് അ​പ​ർ​ണ ഓ​ർ​ത്തെ​ടു​ക്കു​ന്നു. ഗു​രു​വാ​യൂ​ർ സ്വ​ദേ‍ശി​യാ​യ അ​പ​ർ​ണ ഇ​പ്പോ​ൾ കു​ടും​ബ​വു​മൊ​ത്ത് ഉ​ഡു​പ്പി​യി​ലാ​ണ് താ​മ​സം. നൃ​ത്ത​ത്തി​നും സം​ഗീ​ത​ത്തി​നു​മാ​യി ജീ​വി​തം മാ​റ്റി​െ​വ​ച്ച അ​പ​ർ​ണ ഇ​ന്ന് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വേ​ദി​ക​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു. നൃ​ത്ത​രൂ​പ​ങ്ങ​ൾ​ക്കു​ള്ള സം​ഗീ​ത​ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലു​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 

മ​ത്സ​ര​ക്കാ​ല​ത്തി​നു​ശേ​ഷം ക​ലോ​ത്സ​വം കാ​ണാ​ൻ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും അ​പ​ർ​ണ പ​റ​ഞ്ഞു. മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റാ​യ ഡോ. ​ന​ന്ദ​കി​ഷോ​റാ​ണ് ഭ​ർ​ത്താ​വ്. ഭ​ക്തി ഹി​ര​ൺ​മ​യി മ​ക​ളാ​ണ്. മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​മെ​ന്ന് അ​പ​ർ​ണ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaparnamalayalam newskalolsavam 2018
News Summary - Aparna in Kalolsavam 2018 -Kerala News
Next Story