Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണിക്കയിടരുതെന്ന...

കാണിക്കയിടരുതെന്ന പ്രചാരണം സ്വകാര്യ ക്ഷേത്രങ്ങളെ സഹായിക്കാൻ- എ.പത്മകുമാർ

text_fields
bookmark_border
കാണിക്കയിടരുതെന്ന പ്രചാരണം സ്വകാര്യ ക്ഷേത്രങ്ങളെ സഹായിക്കാൻ- എ.പത്മകുമാർ
cancel

നിലക്കൽ: ശബരിമലയിൽ കാണിക്കയിടരുതെന്ന ആസൂത്രിത പ്രചാരണം നടക്കുന്നുണ്ടെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ.പത്​മകുമാർ. ദേവസ്വം ബോർഡിനെ തകർക്കാനായാണ്​ നീക്കം. ചില സ്വകാര്യ ക്ഷേ​ത്രങ്ങ​െള വളർത്തുന്നതിനാണ്​ ഇത്തരം പ്രചാരണങ്ങ​ൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷകാരെയും ദ്രോഹിക്കരുത്​. ശബരിമലക്കായി വാദിക്കുന്നവർ ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും പത്​മകുമാർ ആരോപിച്ചു. 1259 ക്ഷേ​ത്രങ്ങളിൽ പലതിനും ഒരു നേരത്തെ പൂജ നടത്താൻ പോലും ശേഷിയില്ല. ഇത്തരം ക്ഷേത്രങ്ങൾ ആർക്കും വേണ്ടെന്നും പത്​മകുമാർ വ്യക്​തമാക്കി.

​ ശബരിമലക്കെതിരെ ഇപ്പോൾ പ്രചാരണം നടത്തിയവരാരും പ്രളയം വന്നകാലത്ത് സഹായത്തിനുണ്ടായിരുന്നില്ല. സർക്കാറാണ്​ സഹായം ഒരുക്കിയത്​. ശബരിമലയിലെ പ്രവൃത്തികൾ ടാറ്റയെ ഏൽപ്പിച്ചപ്പോൾ പലരും വിമർശിച്ചിരുന്നു. ഇപ്പോൾ 25 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ സൗജന്യമായാണ്​ ശബരിമലയിൽ ടാറ്റ നടത്തിയതെന്നും പത്​മകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDewasom board presidentA.PadmakumarKerala NewsMalayalam News
News Summary - A.Padmakumar Press meet-Kerala news
Next Story