എ.പി-ഇ.കെ തർക്കത്തെ തുടർന്ന് പൂട്ടിയ പള്ളി തുറന്നു
text_fieldsപാണ്ടിക്കാട്: സുന്നി എ.പി-ഇ.കെ വിഭാഗം തർക്കത്തെ തുടർന്ന് പൂട്ടിയ മുടിക്കോട് ജുമാമസ്ജിദ് വ്യാഴാഴ്ച തുറന്നു. ഇരുവിഭാഗവും നടത്തിയ മധ്യസ്ഥചർച്ചയുടെ അടിസ്ഥാനത്തിൽ പള്ളിയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ഡി.ഒയെ സമീപിച്ചതോടെയാണ് തുറക്കാൻ കളമൊരുങ്ങിയത്.
പെരിന്തൽമണ്ണ കോടതിയിലും കേസുകൾ ഒത്തുതീർന്നതായി അറിയിച്ചു. തുടർന്നാണ് ആർ.ഡി.ഒ പള്ളി റിസീവറായ ഏറനാട് തഹസിൽദാർക്ക് തുറക്കുന്നതിന് ഉത്തരവ് നൽകിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് റിസീവർ, പാണ്ടിക്കാട് എസ്.ഐ, പള്ളി നടത്തിപ്പിന് ഇരുവിഭാഗവും ചേർന്ന് തീരുമാനിച്ച അഡ്ഹോക് സമിതി കൺവീനർ ഓളിക്കൽ നിസാർ, ജോയൻറ് കൺവീനർ കുഞ്ഞഹമ്മദ് ഹാജി, സമിതി അംഗം കെ.പി. ലത്തീഫ് മൗലവി, ഇരു വിഭാഗത്തിലുംപെട്ട പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് തുറന്നത്.
പള്ളിയിൽ നടന്ന പ്രാർഥനക്ക് സി.എച്ച്. അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി. ഉച്ചക്ക് ശേഷം പള്ളി വൃത്തിയാക്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തോടുകൂടിയാണ് ഔദ്യോഗികമായി പ്രവർത്തിച്ച് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
