Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിങ്കൊടി ഭയന്ന് എ.പി അനിൽകുമാർ ഉദ്ഘാടനം നടത്താതെ മടങ്ങി

text_fields
bookmark_border
kalikavu-karinkodi.
cancel

കാളികാവ്:  ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി ഭീഷണി ഭയന്ന് എ.പി അനിൽകുമാർ ഉദ്ഘാടനം നടത്താതെ മടങ്ങി. മലപ്പുറം ജില്ലയിലെ കാളികാവിൽ ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഭാരതീയ ജൻ ഔഷധി മെഡിക്കൽസ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സോളാർ കേസിൽ ഉൾപ്പെട്ട എം.എൽ.എയെ കരിങ്കൊടി കാണിക്കാൻ അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാളികാവ് ജങ്ഷനിൽ തമ്പടിച്ചിരുന്നു. ഇതിറിഞ്ഞ എ.പി അനിൽകുമാർ എം.എൽ.എ വണ്ടൂരിൽ നിന്ന് തന്നെ തിരിച്ചു പോകുകയായിരുന്നു.

ഇതോടെ എം.എൽ.എക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ മടങ്ങി. വണ്ടൂർ സി.ഐ ജോൺസന്‍റെ നേത്യത്വത്തിൽ പൊലീസ് സുരക്ഷയൊരുക്കാൻ എത്തിയിരുന്നെങ്കിലും എം എൽ.എ വണ്ടൂരിൽ നിന്നും മടങ്ങുകയാണെന്ന് അറിയിച്ചു. എം.എൽ.എ എത്താതിനെ തുടർന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AP Anilkumar returned not attending function-Kerala news
Next Story