Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി​.ജെ.പിക്കായി മത്സരിച്ച എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ സഹോദരൻ തോറ്റമ്പി; ലഭിച്ചത്​ 20 വോട്ട്​

text_fields
bookmark_border
ബി​.ജെ.പിക്കായി മത്സരിച്ച എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ സഹോദരൻ തോറ്റമ്പി; ലഭിച്ചത്​ 20 വോട്ട്​
cancel
camera_alt

എ.​പി. ഷ​റ​ഫു​ദ്ദീ​ൻ

നാ​റാ​ത്ത് (ക​ണ്ണൂ​ർ): തോറ്റമ്പി ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ അ​നു​ജ​ൻ. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥിയായി മത്സരിച്ച എ.​പി. ഷ​റ​ഫു​ദ്ദീ​നാണ് നാലാം സ്​ഥാനക്കാരനായത്​. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ നാ​ടാ​യ നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡ്​ ക​മ്പി​ലി​ൽ നി​ന്നാ​യിരുന്നു ഇയാൾ ജനവിധി നേടിയത്. 20 വോട്ട്​ മാത്രമാണ്​ ഇയാൾക്ക്​ ലഭിച്ചത്​.

മുസ്​ലിം ലീഗി​െൻറ സൈഫുദ്ദീൻ നാറാത്ത്​ 677 വോട്ടുമായി ഒന്നാമതെത്തി. 318 വോട്ട്​ നേടി എസ്​.ഡി.പി.ഐ ആണ്​ ഇവിടെ രണ്ടാം സ്​ഥാനത്തെത്തിയത്​. 125 വോട്ടുകളുമായി സി.പി.എം മൂന്നാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു.

നാ​റാ​ത്ത് അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ ത​റ​വാ​ട് വീ​ടി​ന് സ​മീ​പം ത​ന്നെ​യാ​ണ് ഷ​റ​ഫു​ദ്ദീ​ൻ താ​മ​സി​ക്കു​ന്ന​ത്. ബി.ജെ.പിയും എൻ.ഡി.എയും ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും കളളപ്രചാരണങ്ങള്‍ക്ക് തിരിച്ചടി നൽകാനാണ് താനും സഹോദരനെപ്പോലെ ബി.ജെ.പിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഷറഫുദ്ദീന്‍ നേരത്തേ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story