Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോജൂ... നിങ്ങൾ കാണിച്ച...

ജോജൂ... നിങ്ങൾ കാണിച്ച ത​േന്‍റടത്തെ അഭിനന്ദിക്കുന്നു - അബ്​ദുല്ലക്കുട്ടി

text_fields
bookmark_border
ജോജൂ... നിങ്ങൾ കാണിച്ച ത​േന്‍റടത്തെ അഭിനന്ദിക്കുന്നു - അബ്​ദുല്ലക്കുട്ടി
cancel

കൊച്ചി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്‍റെ വഴി തടയല്‍ സമരത്തിനിടെ അതിക്രമത്തിനിരയായ നടൻ ജോജു ജോർജിന്​ പിന്തുണയുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്​ദുല്ലക്കുട്ടി. വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ഹർത്താലും ബന്ദും മിന്നൽ പണിമുടക്കും കേരളത്തെ നശിപ്പിക്കുമെന്നും നരേന്ദ്ര മോദിയുടെ ഗുജറാത്ത്​ കണ്ട് പഠിക്കണമെന്നും പറഞ്ഞതിന്‍റെ പേരിൽ നിങ്ങളേക്കാൾ അപമാനിക്കപ്പെട്ട ഒരാളാണ് താനെന്ന്​ അബ്​ദുല്ലക്കുട്ടി ഫേസ്​ബുക്കിൽ കുറിച്ചു. കേരളം രക്ഷപ്പെടമെങ്കിൽ ഇരുമുന്നണികളെയും നാടുകടത്തണ​െമന്നും അബ്​ദുല്ലക്കുട്ടി പറഞ്ഞു.

അബ്​ദുല്ലക്കുട്ടി പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

ജോജൂ ജോർജ്

നിങ്ങൾ കാണിച്ച ത​േന്‍റടത്തെ

അഭിനന്ദിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ

ഹർത്താലും, ബന്ദും മിന്നൽ പണിമുടക്കും കേരളത്തെ നശിപ്പിക്കും

നരേന്ദ്ര മോദിയുടെ ഗുജറാത്ത് കണ്ട് പഠിക്കണം

എന്ന് പറഞ്ഞതിന്റെ പേരിൽ

നിങ്ങളെക്കാൾ

അപമാനിക്കപ്പെട്ട ഒരാളാണ്

ഈ കുറിപ്പെഴുതുന്നയാൾ.

ഇന്ന് ചാനലുകളിൽ CPM ന്

വേണ്ടി സഖാവ് സുജാതയെ പ്പോലുള്ളവർ

കോൺഗ്രസ്റ്റ് അക്രമത്തെ അപലപിച്ച് കത്തിയ കയറുന്നത് കണ്ടു.

നല്ലത്!

സുജാത സഖാവെ,

കോൺഗ്രസ്സുകാർ ജോജോവിന്റെ കാറ് തല്ലിപൊളിച്ചെന്നെയുള്ളൂ.

പണ്ട് ഞങ്ങളുടെ കണ്ണൂരിൽ

മട്ടന്നൂരിൽ

സമരത്തിന്റെ ഭാഗമായി

cpmകാർ KSRTC ബസ്സിലെ 4 യാത്രക്കാരെ ബസ്സടക്കം പെട്രോളൊഴിച്ച്

കത്തിച്ച് കൊന്നിട്ടുണ്ട്.

ഇന്ത്യയിലാദ്യമായി

TV സ്വകാര്യ മേഖലയിൽ നിർമ്മിച്ചത്

BPL കമ്പനിയാണ് (മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ബന്ധു )

അതിന്‍റെ മൊതലാളി മാലയളി നായരെ

ട്രേഡ് യൂണിയൻ സമരത്തിന്‍റെ പേരിൽ

കരണകുറ്റിക്കടിച്ച് ബാഗ്ലൂരിലേക്ക് നാട് കടത്തിയത്

സുധാകരന്‍റെ നേതാവ് വയലാർ രവിയാണ്.

ഇന്ന് കൊച്ചിയിലെ കിറ്റക്​സ്​ കമ്പനിയെ തെലങ്കാനയിലേക്ക് കെട്ട് കെട്ടിച്ചത്

ബെന്നി ബഹനാനും, പി രാജീവും ആണ്.

കേരളം രക്ഷപ്പെടമെങ്കിൽ

ഇരുമുന്നണികളെയും (കോൺ- കമ്മ്യൂ )

നാട്കടത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju GeorgeAP Abdullakutty
News Summary - AP Abdullakutty supports Joju George
Next Story