Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുമായി ചർച്ച...

ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടില്ല; സുധീരന്​ വ്യക്തി വിരോധം -അബ്​ദുല്ലകുട്ടി

text_fields
bookmark_border
ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടില്ല; സുധീരന്​ വ്യക്തി വിരോധം -അബ്​ദുല്ലകുട്ടി
cancel

കണ്ണൂർ: ബി.ജെ.പിയിലേക്ക്​ പോകുന്നതിനെ കുറിച്ച്​ ആലോചിച്ചിട്ടില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ എ.പി അബ്​ദുല്ലക ുട്ടി. ബി.ജെ.പിയിലെ കർണാടക നേതാക്കളുമായി ചർച്ച നടത്തിയെന്നത്​ അഭ്യൂഹമാണെന്നും​ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞ ു. വീക്ഷണത്തിൽ ത​ന്നെ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയെന്ന വിധത്തിൽ വിധി പ്രസ്​താവം നടത്തിയിരിക്കയാണ്​. മഞ്ചേ ശ്വരം തെരഞ്ഞെടുപ്പിന്​ കുറിച്ച്​ താൻ ആലോചിച്ചിട്ടില്ല. ത​​േന്നാട്​ വിശദീകരണം ചോദിക്കാതെയാണ്​ ​വീക്ഷണം മു ഖപ്രസംഗം എഴുതിയിരിക്കുന്നത്​. ​മോദിയെ കുറിച്ച്​ താനിട്ട ഫേസ്​ബുക്​ പോസ്​റ്റ്​ ​ആത്​മാർഥമായ തെരഞ്ഞെടുപ്പ് ​ വിശകലനം മാത്രമായിരുന്നുവെന്നും അബ്​ദുല്ലകുട്ടി ​ പറഞ്ഞു.

വ്യക്തി വിരോധമാണ്​ കഴിഞ്ഞ പത്തു വർഷമായി വി.എം സുധീരൻ തന്നോട്​ കാണിച്ചിട്ടുള്ളത്​. ത​​​​​െൻറ വികസന കാഴ്​ചപ്പാടുമായി ബന്ധപ്പെട്ടാണ്​ അദ്ദേഹം എതിർക്കുന്നത്​. നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേശ്​ ചെന്നിത്തല വിളിച്ചുചേർത്ത യോഗത്തിൽ അതിനെ വിമർശിച്ച സുധീരനെതിരെ നിന്നതിനാണ്​ അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്​ദുല്ലകുട്ടി ആരോപിച്ചു.

ഒരു ആദർശവുമില്ലാത്ത നേതാവാണ്​ വി.എം സുധീരൻ. ഉമ്മൻചാണ്ടി സർക്കാറിനെ ഇല്ലാതാക്കിയ നേതാവാണ്​ അദ്ദേഹം. അതിനാൽ സുധീരൻ വലിയ പാർട്ടി സ്​നേഹമോ ആദർശമോ തന്നോട്​ പറയേണ്ടെന്നും അദ്ദേഹത്തി​​​​​െൻറ കാപട്യം ജനങ്ങൾക്ക്​ മനസിലാകുമെന്നും അബ്​ദുല്ലകുട്ടി പറഞ്ഞു.

എം.എൽ.എ സ്ഥാനം നൽകിയത് അബദ്ധമായി എന്നാണ്​ സുധീരൻ പറഞ്ഞത്​. എന്നാൽ കോൺഗ്രസ്​ തന്നെ ഏൽപ്പിച്ച എല്ലാ പ്രവർത്തനങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്​തിട്ടുണ്ട്​.

പിണറായി വിജയ​​​​​െൻറ വികസന പ്രവർത്തനങ്ങളെ അനുമോദിച്ചും ഫേസ്​ബുക്​ പോസ്​റ്റിട്ടിരുന്നു. അതി​​​​​െൻറ അർഥം താൻ ഇടതുപക്ഷത്തേക്ക്​ പോകുമെന്നല്ല. മോദിയുടെ പ്രവർത്തനങ്ങളിൽ ഗാന്ധിയൻ ആദർശങ്ങളുണ്ടെന്നാണ്​ താൻ പറഞ്ഞത്​. എന്നാൽ അത്​ വ്യക്തമായി മനസിലാക്കാതെയാണ്​ വീക്ഷണം തനിക്കെതിരെ മുഖപ്രസംഗമെഴുതിയത്​. ഇത്​ ജനാധിപത്യപരമായ നടപടിയല്ലെന്നും അബ്​ദുല്ലകുട്ടി പറഞ്ഞു.

അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയ സി.പി.എം നടപടി ശരി- സുധീരൻ
തൃശൂർ: മോദിയെ സ്തുതിച്ചതിനാണ് അബ്​ദുല്ലക്കുട്ടിയെ സി.പി.എം പുറത്താക്കിയതെന്നും അത്​ ശരിയായ നടപടിയായിരുന്നുവെന്നും വി.എം. സുധീരൻ. കോണ്‍ഗ്രസിലേക്ക് വന്നയുടൻ അദ്ദേഹത്തെ സ്ഥാനാർഥിയാക്കി ജയിപ്പിച്ചു. മറ്റൊരു പാര്‍ട്ടിയില്‍ നിന്ന്​ പുറംതള്ളപെട്ടയാളെ സ്ഥാനാർഥിയാക്കിയത് അനൗചിത്യമായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

അബ്​ദുല്ലക്കുട്ടിയുടെ സ്ഥാനം രാഷ്​ട്രീയ വഞ്ചകർക്കിടയിലാണ്​. സി.പി.എമ്മിനെയും, ഇപ്പോൾ കോൺഗ്രസിനെയും അബ്​ദുല്ലക്കുട്ടി വഞ്ചിച്ചു. മോദിയെ പ്രശംസിച്ചുള്ള അദ്ദേഹത്തി​െൻറ പ്രസ്താവന എങ്ങോട്ടാണ് പോകുന്നത്​ എന്നതി​​െൻറ സംശയാതീതമായ സൂചനയാണ്. അബ്​ദുല്ലക്കുട്ടിയെ സ്വാഗതം ചെയ്യുന്ന ബി.ജെ.പിക്കാർ, എപ്പോഴാണ് ബി.ജെ.പിയെ വഞ്ചിക്കുകയെന്ന് കരുതിയിരിക്കണം. ഇത്തരം കാലുമാറ്റക്കാരെയും അവസരവാദികളെയും രാഷ്​ട്രീയ പാർട്ടികൾ പ്രോത്സാഹിപ്പിക്കരുത്.

കെ.പി.സി.സി ആ വിധത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കെതിരെ താന്‍ പ്രവര്‍ത്തിച്ചുവെന്ന് അബ്​ദുല്ലക്കുട്ടി കുറ്റപ്പെടുത്തിയത് വിഷയം വഴിതിരിച്ചുവിടാനാണെന്നും സുധീരൻ പറഞ്ഞു. സുധീരന് തന്നോട് വ്യക്തിവിരോധമാണെന്നും ഉമ്മൻചാണ്ടി സർക്കാറിനെ നശിപ്പിച്ചയാളാണ് സുധീരനെന്നും അബ്​ദുല്ലക്കുട്ടി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ്​ സുധീര​​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankerala newsAP AbdullakuttyBJP
News Summary - AP Abdullakutty slams VM Sudheeran - Kerala news
Next Story