കണ്ണൂർ: കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചതിന് പുതിയ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ് ദുല്ലക്കുട്ടി. പെട്രോളിെൻറയും ഡീസലിെൻറയും തീരുവയായി 39,000 കോടി രൂപ സർക്കാർ ഖജനാവിലെത്തുമെന്നും ഇത് ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
കവി കാളിദാസൻ രഘുവംശത്തിൽ ദീലീപ മഹാരാജാവിെൻറ നികുതിയെക്കുറിച്ച് പരാമർശിച്ച സംഭവം അബ്ദുല്ലക്കുട്ടി ഉദാഹരിച്ചു. സൂര്യൻ ഭൂമിയിലെ ജലം നീരാവിയാക്കി കാർമേഘങ്ങൾ സൃഷ്ടിക്കുന്നു. അത് മഴയെന്ന അനുഗ്രഹമായി ജനങ്ങളിലേക്ക് പെയ്തിറങ്ങുന്നു. ഇതുപോലെ കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക് എത്തുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അഴിമതിക്കാർ മോദി സർക്കാറിൽ ഇല്ലെന്നതിനാൽ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയും സത്യസന്ധനുമായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.