Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.പി അബ്ലുല്ലകുട്ടി...

എ.പി അബ്ലുല്ലകുട്ടി ബി.ജെ.പിയിലേക്ക്; മോദിയെയും അമിത്​ ഷായെയും കണ്ടു

text_fields
bookmark_border
എ.പി അബ്ലുല്ലകുട്ടി ബി.ജെ.പിയിലേക്ക്; മോദിയെയും അമിത്​ ഷായെയും കണ്ടു
cancel

ന്യൂഡൽഹി: മോദിസ്​തുതിക്കു പിന്നാലെ കോൺഗ്രസിൽനിന്ന്​ പുറത്താക്കപ്പെട്ട മുൻ എം.പി എ.പി. അബ്​ദുല്ലക്കുട്ടി ബ ി.ജെ.പിയിലേക്ക്​. ദുബൈയിൽനിന്ന്​ ഡൽഹിയിലെത്തിയ അബ്​ദുല്ലക്കുട്ടി പാർലമ​​​െൻറ്​ മന്ദിരത്തിലെത്തി പ്രധാനമന്ത ്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻകൂടിയായ ആഭ്യന്തരമന്ത്രി അമിത്​ ഷാ തുടങ്ങിയവരുമായി കൂടിക്കാഴ്​ച നടത്തി. ​ക േരള ഘടകത്തെ ഡൽഹിയിൽനിന്ന്​ ഒൗപചാരികമായി അറിയിക്കുന്നതോടെ അബ്​ദുല്ലക്കുട്ടി ബി.ജെ.പി അംഗത്വമെടുക്കും.

സി .പി.എമ്മിലൂടെ രാഷ്​ട്രീയത്തിൽ വളർന്ന്​ കോൺഗ്രസ്​ ഇടത്താവളമാക്കിയ അബ്​ദുല്ലക്കുട്ടി ബി.ജെ.പി​ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വന്നതിനു പിന്നാലെയാണ്​ മോദിയെ പ്രകീർത്തിച്ച്​ രംഗത്തുവന്നത്​. നല്ല പ്രവർത്തനത്തിന്​ മോദിയെ പ്രശംസിച്ചുവെന്നല്ലാതെ, ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നാണ്​ ഇതുവരെ അബ്​ദുല്ലക്കുട്ടി പറഞ്ഞത്​. രാജീവ്​ ചന്ദ്രശേഖർ എം.പിയുടെ സാന്നിധ്യത്തിലാണ്​ മോദിയും മറ്റുമായി തിങ്കളാഴ്​ച കൂടിക്കാഴ്​ച നടന്നത്​.

പ്രധാനമന്ത്രിയെ വിജയത്തിൽ അഭിനന്ദിച്ചതി​​​​െൻറ പേരിൽ രാഷ്​ട്രീയ പാർട്ടിയിൽനിന്ന്​ പുറത്താക്കപ്പെട്ട ഒരാൾ എന്ന നിലയിൽ അദ്ദേഹത്തെ നേരിട്ടു കണ്ട്​ അഭിനന്ദിക്കാനാണ്​ ഡൽഹിയിൽ വന്നത്​. കേരളത്തിലെ രാഷ്​ട്രീയ തമാശകളെക്കുറിച്ചും വികസനത്തിൽ അനുമോദിക്കു​േമ്പാൾ സംസ്​ഥാനം കാണിക്കുന്ന തലതിരിഞ്ഞ സമീപനത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പ്രതികരിച്ചു.

മുസ്​ലിം ന്യൂനപക്ഷത്തെ കൂടെനിർത്താൻ, അവർക്കിടയിലുള്ള അകൽച്ച കുറക്കാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്ന്​ മോദി തന്നോട്​ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ആറു കോടി ഗ്യാസ്​ കണക്​ഷൻ കൊടുത്തതിന്​ തുടക്കം കാൺപൂരിലായിരുന്നു. ആദ്യ കണക്​ഷൻ കൊടുത്തത്​ മുസ്​ലിം സ്​ത്രീക്കായിരുന്നു. പാർട്ടിയിലേക്ക്​ മോദിയും അമിത്​ ഷായും ക്ഷണിച്ചതായി അബ്​ദുല്ലക്കുട്ടി വാർത്തലേഖകരോട്​ വിശദീകരിച്ചു.

ബി.ജെ.പിയിലേക്ക്​ ഇല്ല എന്ന്​ ഈ ഘട്ടത്തിൽ ഉറപ്പിച്ചുപറയുന്നില്ല. മുസ്​ലിംകൾക്കിടയിലെ വിദ്യാസമ്പന്നർപോലും ബി.ജെ.പിയിൽ ചേരണം, ആ പാർട്ടിയുമായുള്ള അകൽച്ച കുറക്കണം, ധീരമായി നിൽക്കണമെന്ന്​ തന്നോട്​ ആവശ്യപ്പെടുന്നുണ്ട്​. കേരളത്തിലും ബി.ജെ.പിക്ക്​ അനുകൂലമായ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അബ്​ദുല്ലക്കുട്ടി പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsmalayalam newsAP Abdullakutty
News Summary - AP Abdullakutty Meet Narendra modi in Parliament -Kerala News
Next Story