Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പിണറായി, രണ്ടുലക്ഷം...

'പിണറായി, രണ്ടുലക്ഷം കോടി കടമുള്ള സംസ്ഥാനത്തിന്‍റെ താൽകാലിക അധിപൻ; കൈയ്യടി കിട്ടാനുള്ള രാഷ്ട്രീയ ബഡായി നിർത്തൂ' -അബ്ദുല്ലകുട്ടി

text_fields
bookmark_border
AP Abdullakutty
cancel

കോഴിക്കോട്: കേരളത്തിലെ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ കുറ്റപ്പെടുത്തി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലകുട്ടി. അർഹമായ പാവങ്ങൾക്ക് മാത്രം വാക്സിൻ സൗജന്യമായി നൽകിയാൽ മതിയെന്ന് അബ്ദുല്ലകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് ലക്ഷം കോടിയിധികം കടമുള്ള സംസ്ഥാനത്തിന്‍റെ താൽകാലിക അധിപനാണ് പിണറായി വിജയനെന്നും കൈയ്യടി കിട്ടാൻ വേണ്ടിയുള്ള സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തൂവെന്നും അബ്ദുല്ലകുട്ടി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ് മുമ്പ് ഞാൻ എം.പി ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ... ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു. "കുക്കിങ്ങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ? പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ ... ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?" ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല എന്നാൽ മഹാഭാരതത്തിന്‍റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു. അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി.

അതാണ് ബി.ജെ.പി സർക്കാറിന്‍റെ ഉജ്ജ്വൽ യോജന പദ്ധതി അതുവഴി പാപങ്ങളിൽ പാവങ്ങൾക്ക്
കുക്കിങ്ങ് ഗ്യാസ് ഫ്രീ ആയി നൽകി തുടങ്ങി... 10 കോടിയലധികം കുടുംബങ്ങൾക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നർക്ക് പഴയത് പോലെ സബ്സിഡി ഇന്നില്ല. എത്ര ധീരമായ മോദി ടച്ചുള്ള സാമ്പത്തിക ശാസ്ത്രം ഇന്ത്യയിലെ ഓയിൽ കമ്പനികൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത്. എന്‍റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെ. ഞങ്ങൾ സബ്സിഡിക്ക് അർഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇക്കുറി കോവിഡ് വാക്സിൻ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്.. മംഗ്ലൂരു കെ.എം.സി ആശുപത്രിയിൽ നിന്ന് 250 രൂപ നൽകിയാണ്. ഗാന്ധിജി ഉപദേശിച്ചത് മനസ്സിൽ സൂക്ഷിച്ച് കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇത്ഏ റ്റവും പാവപ്പെട്ടവനെ ഓർക്കുക. അവർക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും...

പിണറായി സഖാവെ,2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്‍റെ താൽകാലിക അധിപനാണ് താങ്കൾ. കൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ. എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്ന നിലയിൽ ഞാൻ ആവർത്തിക്കുന്നു. കേരളത്തിലെ എല്ലാവർക്കും വാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ല...
നാം പുന: ആലോചന നടത്താൻ സമയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP AbdullakuttyCovid VaccinationPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - AP Abdullakutty Criticize Pinarayi Vijayan in Covid Vaccination
Next Story