Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​...

മലപ്പുറത്ത്​ ബി.ജെ.പിക്ക്​ ഉള്ള വോട്ടും കുറച്ച്​ അബ്​ദുല്ലക്കുട്ടി 'മാജിക്​'

text_fields
bookmark_border
abdullakkutty about ldf victory
cancel

മലപ്പുറം: മലപ്പുറം ലോക്​സഭ​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ആഘോഷത്തോടെ എത്തിയ എ.പി അബ്​ദുല്ലക്കുട്ടിക്ക്​ നേടാനായത്​ വെറും 67297 വോട്ടുകൾ മാത്രം. 10,99,356ത്തിലേറെ വോട്ടുകൾ പോൾ ചെയ്​തിടത്താണ്​ ബി.ജെ.പിയുടെ ദയനീയ പ്രകടനം. 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ 82,332വോട്ടുകൾ നേടിയ ഇടത്താണ്​ ബി.ജെ.പിയുടെ വോട്ടുകൾ വലിയ രീതിയിൽ കുറഞ്ഞത്​. പുതിയ വോട്ടുകൾ വർധിച്ചിട്ടും വോ​ട്ടെണ്ണം കുറഞ്ഞത്​ ബി.ജെ.പിയിൽ അബ്​ദുല്ലക്കുട്ടിയുടെ നില പരുങ്ങലിലാക്കും.

കൂ​ടുവി​ട്ടെത്തിയ അബ്​ദുല്ലക്കുട്ടിക്ക്​ ദേശീയ ഉപാധ്യക്ഷനെന്ന വലിയ പദവിയാണ്​ ബി.ജെ.പി നൽകിയിരുന്നത്​. ഇതിൽ സംസ്ഥാന നേതൃത്വത്തിലെ പലർക്കും അമർശവുമുണ്ടായിരുന്നു. തങ്ങളുടെ തീവ്രമുഖം നേർപ്പിക്കാനും ന്യൂനപക്ഷങ്ങളിൽ ചെറിയ വിഭാഗത്തെയെങ്കിലും ആകർഷിക്കാനും അബ്​ദുല്ലക്കുട്ടിക്ക്​ കഴിയുമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ.

ആകെ പോൾ ചെയ്​ത വോട്ടിന്‍റെ 6.27 മാത്രമാണ്​ അബ്​ദുല്ലക്കുട്ടിക്ക്​ നേടാനായത്​. 2019ൽ വി.ഉണ്ണികൃഷ്​ണൻ 7.96 ശതമാനവും 2017 ഉപതെരഞ്ഞെടുപ്പിൽ 7.02 ശതമാനവും വോട്ട്​ ബി.ജെ.പിക്ക്​ ഉണ്ടായിരുന്നു. മലപ്പുറത്തെ ലക്ഷ്യമാക്കി ബി.ജെ.പി രാജ്യമൊട്ടാകെ വിദ്വേഷ പ്രചാരണം നടത്തു​േമ്പാഴും മലപ്പുറത്തെ മഹാഭൂരിപക്ഷം വരുന്ന ​ഹിന്ദുക്കൾ ബി.ജെ.പിയെ തിരസ്​കരിക്കുന്നുവെന്ന രാഷ്​ട്രീയ കൗതുകവും വിഷയത്തിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ap abdullakuttyBJP
News Summary - ap abdullakutty big loss in malappuram
Next Story