കേരളത്തിെൻറ ഭരണം മോദിക്ക് കൈമാറൂ; കുറച്ചു ബുൾഡോസറും ഇഡിയും മതി 15,000 കോടി പിരിച്ചുതരാമെന്ന് എ.പി. അബ്ദുള്ളകുട്ടി
text_fieldsസംസ്ഥാനത്തിെൻറ ഭരണം നരേന്ദ്ര മോദിക്ക് കൈമാറിയാൽ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരുമെന്ന് ബിജെപി നേതാവ് എ.പി. അബ്ദുള്ളകുട്ടി. നികുതി വെട്ടിപ്പുകാരെ നിലക്ക് നിർത്താൻ രണ്ട് കാര്യം ചെയ്താൽ മതി. അതിന്, യോഗി ചെയ്യുമ്പോലെ കുറച്ച് ബുൾഡോസർ വേണ്ടി വരും, പിന്നെ ഇഡിയും വേണ്ടി വരും. കുറച്ച് പൊലീസ് കൂടിയായാൽ സംഗതി ശരിയാവുമെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു.
അധികാരം എന്നത് കൊള്ളയടിക്കാനുള്ള അവകാശമല്ല. ബാലഗോപാലിന്റെയും പിണറായിയുടെയും കഴിവുകേടാണ് നികുതി വർധന. ബാലഗോപാലിന്റെ അധികാരം താത്കാലികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വർണ്ണ കച്ചവടത്തിൽ നികുതി ലഭിക്കുന്നില്ല. ശക്തമായ നിലപാട് വേണം. നട്ടെല്ലുള്ളവരുടെ കൈയിൽ ധനവകുപ്പ് നൽകണം. ഇന്ത്യയിൽ ജി എസ് ടി വരുമാനം കുതിച്ചുയരുകയാണ്. അതുകൊണ്ടാണ് എല്ലാവർക്കും സൗജന്യ റേഷൻ കൊടുക്കുന്നത്. ലക്ഷക്കണത്തിന് കോടി രൂപയുടെ സഹായം കേന്ദ്രം കേരളത്തിന് നൽകി വരുന്നുണ്ടെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. ‘കൗ ഹഗ് ഡേ’ നാടിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. കൃഷിക്കാരും പശുക്കളും തമ്മിലുള്ള ആത്മബന്ധം. ആ സ്നേഹം വാത്സല്യമാണ്. കൃഷിക്കാരോടുള്ള സ്നേഹമാണ് കൗ ഹഗ് ഡേ ആയി കണക്കാണുന്നതെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

