പ്രതിഷേധങ്ങൾ ദേശവിരുദ്ധം; പൗരത്വ ഭേദഗതി നിയമത്തിന് പൂർണ്ണപിന്തുണയുമായി അബ്ദുള്ളക്കുട്ടി
text_fieldsകണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കാള പെറ്റു എന്നു പറഞ്ഞു കേൾക്കുമ്പോൾ കയറെടുക്കുന്നതു പോലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന സമരങ്ങളെന്നും നിയമത്തിനെതിരെ വ്യാപകമായ രീതിയില്‍ നുണപ്രചരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അക്ഷരാർത്ഥത്തിൽ ഇത് ഒരു ദേശവിരുദ്ധ സമരമാണ്. സംഘടിതമായ നുണ പ്രചാരണവും ഇതിലൂടെ നടത്തുന്നുണ്ട്. സ്വാശ്രയ കോളേജ് വേണ്ടെന്ന് പറഞ്ഞ് അനാവശ്യ സമരം നടത്തി കൂത്തുപറമ്പിൽ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെയാണ് മംഗലാപുരം ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരം. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
അരുന്ധതിറോയിക്കെതിരെ എ.പി. അബ്ദുല്ലക്കുട്ടി
മലപ്പുറം: പൗരത്വനിയമവുമായി ബന്ധപ്പെട്ട് എഴുത്തുകാരി അരുന്ധതിറോയി നടത്തിയ പ്രതികരണം ശരിയല്ലെന്നും പഠിച്ച് പഠിച്ച് ഭ്രാന്തായ പോലെയാണ് അവരുടെ നിലപാടെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി. പൗരത്വ ഭേദഗതിനിയമത്തെക്കുറിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി ഭാരവാഹികള്‍ക്കായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ രജിസ്റ്റർ (എൻ.പി.ആർ) തയാറാക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് ശരിയല്ലെന്നും അദ്ദേഹത്തിെൻറ ഭാര്യയുടെ കാര്യമായിട്ടല്ല വിഷയത്തെ കാണേണ്ടതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെ തെറ്റായാണ് പ്രചരിപ്പിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. പൗരത്വ രജിസ്റ്ററും (എന്‍.ആര്.സി) എന്‍.പി.ആറും എല്ലാവര്ക്കും വേണ്ടിയാണ്. രാജ്യത്ത് ജനിച്ചുവളര്‍ന്ന ഒരാള്‍ക്കും പൗരത്വം ലഭിക്കാൻ തടസ്സമില്ല. മുസ്ലിംവിഭാഗത്തെ മാത്രം വേട്ടയാടുമെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. നിയമം ബാധിക്കുക അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വന്നവരുടെ കാര്യത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. രവി തേലത്ത്, നാരായണന് മാസ്റ്റര്‍, വി. ഉണ്ണികൃഷ്ണന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
