കെ.എസ്.ആർ.ടി.സിക്കായി ഇനി ആർക്കും പരസ്യം പിടിക്കാം, ഒരു ലക്ഷം രൂപയുടെ പരസ്യത്തിന് 15 ശതമാനം അക്കൗണ്ടിലെത്തും -മന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാൻ അവസരം നൽകുന്ന പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം.
കോടികളുടെ നഷ്ടമാണ് പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നതെന്നും 6 - 7 വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും നഷ്ടം സംഭവിച്ചിരിക്കാമെന്നും മന്ത്രി പറഞ്ഞു. കമ്പനികൾ ടെന്‍ഡര്‍ എടുത്ത ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയിൽ പോയി നടപടി പൂർത്തിയാക്കാതെ ആ പേരിൽ പൈസ അടിച്ചുമാറ്റുന്നു. ഇത് സ്ഥിരം ആയതോടെ ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്താൻ ഹൈകോടതി നിർദേശം നൽകി. ഇതോടെ ഇവർ ടെന്‍ഡര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുന്ന രീതിയായി. എന്നാൽ, ഇങ്ങനെയുള്ളവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്. പത്താനപുരത്തെ എം.എൽ.എയാണ് ഞാൻ. ബദൽ പദ്ധതി സർക്കാർ ഇവിടെ ഉടൻ അവതരിപ്പിക്കുകയാണ്. ഏതൊരു ചെറുപ്പക്കാർക്കും ഇനി കെ.എസ്.ആർ.ടി.സിയിൽ പരസ്യം പിടിക്കാവുന്ന പദ്ധതി -മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയിൽ രജിസ്റ്റർ ചെയ്ത് എംപാനൽ പൂർത്തിയാക്കുന്നവർക്ക് പരസ്യം പിടിക്കാം. ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും ഇനി കെ.എസ്.ആർ.ടി.സിയിൽ പരസ്യം പിടിച്ച് ജീവിക്കാനാകുമെന്നും ഇതൊരു തൊഴിദാന പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗണേഷ് കുമാർ പ്രസംഗിക്കവെ ഹോണടിച്ച് അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി
കോതമംഗംലം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രസംഗിക്കവെ അതിവേഗതയിൽ ഹോണടിച്ച് പാഞ്ഞ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. വേദിയിൽവെച്ച് തന്നെ ബസിനെതിരെ നടപടിയെടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ടി.ഒ ബസിന്റെ പെർമിറ്റ് റദ്ദാക്കുകയായിരുന്നു.
‘എം.എൽ.എ പ്രസംഗിച്ചുകൊണ്ടിരിക്കെ ഫയർ എൻജിൻ വരികയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളുകളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാണ് ബസ് പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്. അയാളുടെ പെർമിറ്റ് പോയെന്ന് മാത്രം കണക്കാക്കിയാൽ മതി’ -ഗണേഷ് കുമാർ പറഞ്ഞു.
നേരത്തെ കെ.എസ്.ആർ.ടി.സി ബസിന്റെ ഡാഷ്ബോര്‍ഡില്‍ കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിര്‍ത്തി ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊന്‍കുന്നം യൂനിറ്റിലെ ഡ്രൈവറെ തൃശൂര്‍ യൂനിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

