Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right5842 രോഗികൾക്ക്​ 32.57...

5842 രോഗികൾക്ക്​ 32.57 ലക്ഷത്തി​െൻറ മരുന്ന്​ എത്തിച്ച്​ അൻവർ സാദത്ത് എം.എൽ.എ

text_fields
bookmark_border
5842 രോഗികൾക്ക്​ 32.57 ലക്ഷത്തി​െൻറ മരുന്ന്​ എത്തിച്ച്​ അൻവർ സാദത്ത് എം.എൽ.എ
cancel
camera_alt??????? ???????????? ???????????????? ???? ??????? ??.??.???? ??????? ????????????

ആലുവ: ‘അമ്മക്കിളിക്കൂട്’ പദ്ധതിയിലൂടെ സേവന രംഗത്ത്​ ചരിത്രം സൃഷ്ടിച്ച ആലുവ എം.എൽ.എ അൻവർ സാദത്ത് ലോക് ഡൗണിലും ശ്രദ്ധേയനാകുന്നു. ഇത്തവണ ‘ഒറ്റയ്ക്കല്ല ഒപ്പം ഉണ്ട് ഞാനും’ പദ്ധതിയിലൂടെ സൗജന്യമായി മരുന്ന്​ എത്തിച്ച്​ നൽകുക യാണ്​ ചെയ്യുന്നത്​.

പെരുമ്പാവൂരിൽ ജിഷയെന്ന പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോഴാണ് ത​​​െൻറ നിയോജക മണ്ഡലത്തിൽ ‘അമ്മക്കിളിക്കൂട്’ പദ്ധതി എം.എൽ.എ ആവിഷ്കരിച്ചത്. പെൺമക്കളുള്ള അമ്മമാർക്ക് അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി ആലുവയുടെ ഹൃദയ പദ്ധതിയായി. സംരംഭകരും സിനിമാ താരങ്ങളും ഉൾപ്പെടെയുള്ളവർ ചേർന്നപ്പോൾ 43 കുടുംബങ്ങൾക്ക്​ സുരക്ഷിതമായി ജീവിക്കാൻ വീടൊരുങ്ങിയിരുന്നു. ലോക് ഡൗൺ കാലത്തും ഇതുപോലുള്ള മികച്ച പദ്ധതികൾ തുടരുകയാണ് അൻവർ സാദത്ത്.

നിത്യേന അലോപ്പതി മരുന്ന് കഴിക്കുന്നവർക്ക്​ വീട്ടിൽ സൗജന്യമായി മരുന്ന് എത്തിക്കുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിയത്. മണ്ഡലത്തിലെ 5842 രോഗികൾക്ക്​ 60 ഓളം വരുന്ന യൂത്ത് കെയർ പ്രവർത്തകരുടെയും 17 ഓളം ഫാർമസിസ്റ്റുകളുടെയും സഹായത്തോടെയാണ്​ മരുന്ന്​ നൽകുന്നത്​. ഇതിന്​ 32,57,566 രൂപ ചെലവുണ്ടെന്നും എം.എൽ.എ പറഞ്ഞു. 24 ഓളം മെഡിക്കൽ ഷോപ്പുകൾ മരുന്നുകൾ കടമായി തന്ന് സഹകരിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anwar sadath mlacovid 19lockdownaluwaKerala News
News Summary - anwar sadath mla lockdown help
Next Story